സിനിമ മേഖലയിൽ നിരവധി സുഹൃത്തുക്കളുള്ള നടനാണ് ദുൽഖർ സൽമാൻ. സഹപ്രവർത്തകരോട് വളരെ സ്നേഹത്തോടെ പെരുമാറുന്ന താരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായവുമായി എത്തിറുണ്ട്. നടൻ നിർമൽ പാലാഴി ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. സലാല മൊബൈൽസ് എന്ന സിനിമയിലാണ് ദുൽഖറിനൊപ്പം നിർമൽ അഭിനയിക്കുന്നത്. എന്നാൽ 2014ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക ദുൽഖറിന്റെ വകയായി അക്കൗണ്ടിലെത്തിയെന്നാണ് താരം പറയുന്നത്. എഴുന്നേറ്റ് ശരിയാവും വരെ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിളിച്ചന്വേഷിച്ചെന്നും നിർമൽ പാലാഴി പറയുന്നു.
നിർമൽ പാലാഴിയുടെ കുറിപ്പ്
സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷേ 2014–ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖറിന്റെ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates