'സർവ്വം മായ തന്നെ! അല്ലേ അളിയാ!' എന്ന് നിവിൻ; മറുപടിയുമായി അജു വർ​ഗീസ്

ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നതായിരുന്നു.
Nivin Pauly
സർവ്വം മായ (Nivin Pauly)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'സർവ്വം മായ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളി - അജു വർ​ഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. '15 വർഷത്തെ സ്നേഹം, ചിരി, പിന്നെ ഞങ്ങളുടെ എഴുതപ്പെടാത്ത സൗഹൃദം. വളരെ സ്പെഷ്യലായ ഒരു സിനിമയ്ക്കായി എന്റെ പാട്ണർക്കൊപ്പം വീണ്ടും...സർവ്വം മായ തന്നെ! അല്ലേ അളിയാ!'- എന്ന ക്യാപ്ഷനോടെയാണ് നിവിൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 'അതെ അളിയാ'- എന്നാണ് അജു വർ​ഗീസ് കമന്റ് ചെയ്തിരിക്കുന്നത്. ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നതായിരുന്നു.

നെറ്റിയിൽ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. സെക്കൻഡ് ലുക്ക് ആകട്ടെ മണ്ണിന്‍റെ മണമുള്ളൊരു ഫീലിംഗ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ്. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററിൽ കാണാം. പ്രീതി മുകുന്ദൻ ആണ് ചിത്രത്തിലെ നായിക.

Nivin Pauly
ചെന്നൈ ഇല്ല, ഇത് കളി വേറെ; വിനീത് ശ്രീനിവാസന്റെ 'കരം' ഫസ്റ്റ് ലുക്ക്

മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിൻ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സർവ്വം മായ.

Nivin Pauly
'എൻ്റെ നാക്ക് പിഴ തന്നെയാണ് ഉണ്ടായത്, പറഞ്ഞ രീതി ശരിയായില്ല'; പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് ആവർത്തിച്ച് ടിനി ടോം

ഇരുവരെയും കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സം​ഗീതമൊരുക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുക.

Summary

Nivin Pauly and Aju Varghese starrer Sarvam Maya Second look out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com