'പൊലീസ് സ്റ്റേഷൻ കുറച്ചു കൂടി റിയലിസ്റ്റിക്കായി'; 'ആക്ഷൻ ഹീറോ ബിജു'വിന് ആദ്യം നെ​ഗറ്റീവ് വന്നതിന്റെ കാരണം പറഞ്ഞ് നിവിൻ

ആദ്യം സിനിമ കണ്ടവരെല്ലാം നെ​ഗറ്റീവായിരുന്നു പറഞ്ഞത്.
Nivin Pauly
Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി നായകനായെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ബിജു പൗലോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിനെത്തിയത്. ആക്ഷൻ ഹീറോ ബിജു റിലീസായതിന് പിന്നാലെ പൊലീസ് സിനിമകൾക്ക് ഒരു മാറ്റം വന്നുവെന്ന് പറയുകയാണ് നിവിൻ ഇപ്പോൾ.

സർവ്വം മായ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി പേളി മാണി ഷോയിൽ നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്. "നമ്മുടെ മനസിൽ ഒരു പൊലീസ് കഥയെന്ന് പറയുമ്പോൾ ഒരു ആക്ഷൻ സിനിമയായിരിക്കും വരുന്നത്. ഇങ്ങനെയൊരു നറേറ്റീവ് നമുക്കധികം കണ്ട് പരിചയമില്ല.

ഇതുപോലെയൊരു സിനിമ മുൻപ് വന്നിട്ടില്ല. ഷൈൻ ചേട്ടൻ അന്ന് എന്നോട് പറഞ്ഞിരുന്നു, 'എടാ ഒന്നുകിൽ ഈ സിനിമ വർക്ക് ആകും അല്ലെങ്കിൽ ഇത് ഭയങ്കര ഫ്ലോപ്പ് ആയിരിക്കും' എന്ന്. ചെയ്യുകയാണെങ്കിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ഈ പാറ്റേൺ ഉണ്ടാക്കിയത്. എനിക്ക് തോന്നുന്നു ബിജു ഇറങ്ങിയതിന് ശേഷം വന്ന പൊലീസ് സിനിമകളെല്ലാം പിന്നീട് ഈ പാറ്റേണിലേക്ക് മാറി.

Nivin Pauly
'അടിസ്ഥാന മര്യാദകൾ പോലും അറിയാത്ത ഒരു കൂട്ടം ആളുകളെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല'

മുൻപ് കാണിച്ചിരുന്ന ഒരു പൊലീസ് സ്റ്റേഷൻ പോലെയല്ല, കുറച്ചു കൂടി റിയലിസ്റ്റിക് പൊലീസ് സ്റ്റേഷനിലേക്ക് വന്നു. ആദ്യം സിനിമ കണ്ടവരെല്ലാം നെ​ഗറ്റീവായിരുന്നു പറഞ്ഞത്. എനിക്ക് തോന്നു ആ സിനിമയുടെ ടൈറ്റിലും, അതുപോലെ പൊലീസ് വേഷമെന്നൊക്കെ പറഞ്ഞപ്പോൾ ആളുകൾ ഒരു ആക്ഷൻ പടമായിരിക്കും പ്രതീക്ഷിച്ചത്. അപ്പോൾ ഇങ്ങനെയൊരു പടം അവർക്ക് അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.

Nivin Pauly
'ചില സംവിധായകർക്ക് അത് ഇഷ്ടമല്ല; എന്‍റെ കയ്യില്‍ നില്‍ക്കാത്ത കാര്യം എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും ?'

പിന്നീട് പതുക്കെ രണ്ടാമത്തെ ആഴ്ചയാണ് പടം കയറി വരുന്നത്. ഹീറോയിസത്തിനേക്കാൾ റിയലിസത്തിന് പ്രാധാന്യം നൽകിയ സിനിമയായിരുന്നു അത്". - നിവിൻ പറഞ്ഞു. അതേസമയം ഡിസംബർ 25ന് ക്രിസ്മസ് റിലീസായാണ് സർവ്വം മായ തിയറ്ററുകളിലെത്തുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർ​ഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Summary

Cinema News: Nivin Pauly talks about Action Hero Biju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com