'ചില സംവിധായകർക്ക് അത് ഇഷ്ടമല്ല; എന്‍റെ കയ്യില്‍ നില്‍ക്കാത്ത കാര്യം എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും ?'

ഞാന്‍ കരയുമ്പോള്‍ നുണക്കുഴി കാണും.
Siddhi Idnani
Siddhi Idnaniഫെയ്സ്ബുക്ക്
Updated on
1 min read

2023 ൽ പുറത്തിറങ്ങിയ കതർ ബാഷ എൻഡ്ര മുത്തുരാമലിംഗം എന്ന ചിത്രത്തിന് ശേഷം വീണ്ടും തമിഴിലേക്ക് എത്തുകയാണ് നടി സിദ്ധി ഇദ്‌നാനി. അരുൺ വിജയ് നായകനായെത്തുന്ന രെട്ട തലയാണ് സിദ്ധിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സിദ്ധിയുടെ ചിരിയും നുണക്കുഴിയുമൊക്കെ ആരാധകർക്കേറെ ഇഷ്ടമാണ്. എന്നാൽ നുണക്കുഴി കാരണം തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് സിദ്ധി.

'രെട്ട തല' എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടക്കാണ് താരം തന്‍റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചത്. നുണക്കുഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അതാണ് സിദ്ധിയിലെ ആകര്‍ഷണമെന്ന് സഹതാരം അരുണ്‍ വിജയ് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധി നുണക്കുഴി തനിക്ക് പ്രശംസ മാത്രമല്ല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ടെന്ന് വ്യക്തമാക്കിയത്.

"നുണക്കുഴിയുടെ പേരില്‍ ആളുകള്‍ എന്നെ പ്രശംസിക്കാറുണ്ട്, എന്നാല്‍ ചിലപ്പോഴൊക്കെ ഇതൊരു പ്രശ്നമാകാറുണ്ട്. ഞാന്‍ കരയുമ്പോള്‍ നുണക്കുഴി കാണും. ഇത് സംവിധായകര്‍ക്ക് ഇഷ്ടമാകില്ല. കരയേണ്ട സീനില്‍ ഞാന്‍ ചിരിക്കുന്നതായി അവര്‍ക്ക് തോന്നും.

ഞാന്‍ അവര്‍ക്ക് ചിരിക്കുകയല്ല കരയുകയാണെന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വരും. എന്‍റെ കയ്യില്‍ നില്‍ക്കാത്ത കാര്യം എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും ?".- സിദ്ധി പറഞ്ഞു. തമിഴിലും തെലുങ്കിലും ചെയ്ത കഥാപാത്രങ്ങളേക്കാള്‍ സിദ്ധിയെ മലയാളിക്ക് പരിചയപ്പെടുത്തിയത് 'ദ് കേരള സ്റ്റോറി' എന്ന സിനിമയാണ്.

Siddhi Idnani
'ഇതൊന്നും ആരാധനയല്ല, അസംബന്ധം'; നിധിക്ക് പിന്നാലെ ആൾക്കൂട്ട അതിക്രമത്തിന് ഇരയായി സാമന്തയും, വിഡിയോ

ചിത്രത്തിൽ ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. ഹിന്ദിയിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ജമ്പ ലക്കിടി പമ്പ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിദ്ധി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്.

Siddhi Idnani
'അടിസ്ഥാന മര്യാദകൾ പോലും അറിയാത്ത ഒരു കൂട്ടം ആളുകളെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല'

ചിത്രം ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിന് ശേഷം ഡിംപിൾ ക്വീൻ എന്നായിരുന്നു ടോളിവുഡ് സിദ്ധിയെ വിശേഷിപ്പിച്ചത്. തമിഴിലേക്കുള്ള താരത്തിന്‍റെ ചുവടുവെപ്പും ശ്രദ്ധേയമായിരുന്നു. വെന്തു തനിന്ത്ത് കാട് എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം.

Summary

Cinema News: Actress Siddhi Idnani on her dimples.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com