'ഇതൊന്നും ആരാധനയല്ല, അസംബന്ധം'; നിധിക്ക് പിന്നാലെ ആൾക്കൂട്ട അതിക്രമത്തിന് ഇരയായി സാമന്തയും, വിഡിയോ

ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും സാമന്തയെ ആൾക്കൂട്ടം പൊതിയുകയായിരുന്നു.
Samantha
Samanthaവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പൊതുപരിപാടികൾക്ക് അതിഥിയായെത്തുന്ന താരങ്ങൾക്ക് പ്രത്യേകിച്ച് നടിമാർക്ക് നേരെയുണ്ടാകുന്ന അക്രമണം തുടരുന്നു. ദ് രാജാസാബ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നായിക നിധി അ​ഗർവാളിന് നേരെയുണ്ടായ ആരാധകരുടെ ആക്രമണം വൻതോതിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതിന് സമാനമായ അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് നടി സാമന്തയ്ക്കും.

ഞായറാഴ്ച ഹൈദരാബാദിൽ ഒരു വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സാമന്ത. എന്നാല്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയില്‍ സാമന്തയും കുടുങ്ങുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോകളിൽ മനോഹരമായ പട്ടുസാരി ധരിച്ചെത്തിയ സാമന്ത വേദിയിൽ നിന്ന് വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നത് കാണാം.

ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും സാമന്തയെ ആൾക്കൂട്ടം പൊതിയുകയായിരുന്നു. ഇടയ്ക്ക് ഒരാള്‍ സാമന്തയുടെ സാരിയില്‍ ചവിട്ടുന്നതും ദേഹത്തേക്ക് വീഴാന്‍ പോകുന്നതും വിഡിയോയില്‍ കാണാം. ആരാധകരുടെ തിക്കിനും തിരക്കിനുമിടയിലും ശാന്തമായും പുഞ്ചിരിച്ചും സംയമനത്തോടെ നില്‍ക്കുന്ന സാമന്തയെ ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നു.

‘ദയനീയം’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ‘രാജാസാബ് സംഭവത്തിന് ശേഷവും ആരാധകർക്ക് എന്തുകൊണ്ടാണ് തങ്ങളുടെ അതിരുകൾ മനസ്സിലാകാത്തതെന്ന്’ മറ്റൊരാൾ പ്രതികരിച്ചു. അതേസമയം പരിപാടിയുടെ സംഘാടകരേയും സെലിബ്രിറ്റി മാനേജ്‌മെന്റ് ടീമുകളെയും വിമർശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ‘എത്ര സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്? സെലിബ്രിറ്റികളെ കാണാനെത്തി തിക്കിലും തിരക്കിലും ആളുകള്‍ മരണപ്പെട്ട എത്ര സംഭവങ്ങള്‍.

Samantha
'മാര്‍ട്ടിന്റെ കഥ ലാലിന്റെ മകനെ കുടുക്കാന്‍, ദിലീപിന് വേണ്ടി ഉണ്ടാക്കിയത്; മെമ്മറി കാര്‍ഡ് സുനി വിറ്റിരിക്കാം': ടിബി മിനി

എന്നിട്ടും ദക്ഷിണേന്ത്യയിൽ സെലിബ്രിറ്റികളോടുള്ള ഭ്രാന്തമായ ആരാധന മാറുന്നില്ല’ മറ്റൊരാള്‍ കുറിച്ചു. ഇതൊന്നും ആരാധനയല്ലെന്നും, അതിർത്തികൾ ലംഘിക്കുന്നതാണെന്നും ചിലർ കുറിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സാമന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.

Samantha
'സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും ജാതിയും മതവും ഇല്ല, രോഗങ്ങൾക്കും ഇല്ല; മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് മതം'

അതേസമയം കഴിഞ്ഞ ദിവസം നടി നിധി അ​ഗർവാളിനെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ ശ്രമിക്കുന്ന ആരാധകരുടെ വിഡിയോയും വൈറലായി മാറിയിരുന്നു. നാലുഭാഗത്തു നിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു.

Summary

Cinema News: Actress Samantha Mobbed In Hyderabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com