'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി

ചെറുപ്പത്തില്‍ ഫാമിലി ഫങ്ഷനുകള്‍ക്കൊക്കെ പോകുമ്പോള്‍ കാണാറുണ്ട്
Nivin Pauly, Tovino Thomas
Nivin Pauly, Tovino Thomas
Updated on: 
1 min read

മലയാള സിനിമയിലെ മിന്നും താരങ്ങളാണ് നിവിന്‍ പോളിയും ടൊവിനോ തോമസും. ഇരുവരും ഒറ്റയ്ക്ക് വഴി വെട്ടിവന്നവരാണ്. ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് നിവിന്‍ പോളിയ്ക്കും ടൊവിനോ തോമസിനും. ടൊവിനോയും നിവിന്‍ പോളിയും ബന്ധുക്കളുമാണെന്നതും രസകരമായ വസ്തുതയാണ്.

ടൊവിനോയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി. പുതിയ ചിത്രം യേഴ് കടല്‍ യേഴ് മലൈയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയെക്കുറിച്ച് നിവിന്‍ പോളി സംസാരിച്ചത്. ടൊവിനോയുടെ വിജയത്തില്‍ തനിക്കുള്ള സന്തോഷവും നിവിന്‍ പോളി പങ്കുവെക്കുന്നുണ്ട്.

''ടൊവിയും ഞാനും കസിന്‍സാണ്. ഫസ്റ്റ് കസിന്‍ അല്ലെങ്കിലും സെക്കന്റ് കസിനാണ്. ചെറുപ്പത്തില്‍ ഫാമിലി ഫങ്ഷനുകള്‍ക്കൊക്കെ പോകുമ്പോള്‍ കാണാറുണ്ട്. എന്റെ അമ്മയും ടൊവിനോയുടെ അച്ഛനും ഒരുമിച്ച് പഠിച്ചതാണ്. സ്‌കൂളിലോ പള്ളിയിലോ എവിടെയോ വച്ചാണ് അവര്‍ ഒന്നിച്ച് പഠിച്ചത്. ഞങ്ങള്‍ രണ്ടു പേരും ഇതുവരെ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ല. പക്ഷെ സിനിമയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ വരുമ്പോള്‍ പരസ്പരം സംസാരിക്കാറുണ്ട്'' എന്നാണ് നിവിന്‍ പോളി പറയുന്നത്.

''ടൊവിയുടെ വളര്‍ച്ചയിലും വിജയത്തിലും എനിക്ക് സന്തോഷമുണ്ട്. കേരളത്തില്‍ അവന് വലിയൊരു ഫാന്‍ ബേസുണ്ട്. ലോക 2 പോലെയുള്ള വലിയ സിനിമകളാണ് ഇനി ടൊവിയുടേതായി പുറത്തു വരാനിരിക്കുന്നതാണ്. ആ സിനിമകളെല്ലാം വലിയ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു'' എന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയ നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ ഒടിടി എന്‍ട്രി. കേരളത്തില്‍ നിന്ന് മാത്രം 150 കോടിയിലധികം നേടിയ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 320 കോടിയിലധികമാണ്. ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Nivin Pauly, Tovino Thomas
'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു
Nivin Pauly, Tovino Thomas
കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്
Nivin Pauly, Tovino Thomas
'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി
Summary

Nivin Pauly talks about his relationship with Tovino Thomas. Says he is happy for Tovi's success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nivin Pauly
Nivin Pauly
Nivin Pauly and Mammootty
Nivin Pauly, Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com