'സർവ്വം മായ വെളുത്തിരിക്കുന്നു...; അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്'; വിശേഷങ്ങളുമായി നിവിൻ പോളി

അഭിനയിക്കുമ്പോൾ ഭയങ്കര രസകരമായിട്ടുള്ള സിങ്ക് ഉണ്ട് ഞങ്ങൾ തമ്മിൽ.
Sarvam Maya, Nivin Pauly
Sarvam Maya, Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നിവിൻ പോളിയുടെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. നിവിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു സർവ്വം മായ. അജു വർ​ഗീസ്, പ്രീതി മുകുന്ദൻ, റിയ ഷിബു, ജനാർദ്ദനൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം 100 കോടി നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നിവിൻ. അഖിൽ സത്യൻ യൂട്യൂബിൽ പുറത്തുവിട്ട ​ഗോസ്റ്റ്കാസ്റ്റ് ബൈ ഡെലൂലുവിൽ സംസാരിക്കുകയായിരുന്നു നിവിൻ.

"നമ്മളൊട്ടും പ്രതീക്ഷിക്കാത്ത പരിപാടിയായിരുന്നല്ലോ. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ചിരുന്നു. ഇങ്ങനെയൊരു വിജയം മനസിൽ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഇത് പ്രേക്ഷകർ തന്ന വിജയമാണ്. അതിനപ്പുറം ഇതിനേക്കുറിച്ച് ഒന്നും പറയാനില്ല. അജുവും ഞാനും ആദ്യ സിനിമ മുതൽ ഒന്നിച്ചുള്ളവരാണ്. ഓഫ്സ്ക്രീനിലും ഓൺസ്ക്രീനിലും ഞങ്ങൾ ഭയങ്കര ക്ലോസ് ആണ്.

അഭിനയിക്കുമ്പോൾ ഭയങ്കര രസകരമായിട്ടുള്ള സിങ്ക് ഉണ്ട് ഞങ്ങൾ തമ്മിൽ. പറയാതെ തന്നെ ഒരു കൊടുക്കൽ വാങ്ങൽ വരാറുണ്ട് എപ്പോഴും. അത് നമ്മൾ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കൾക്കൊപ്പം കിട്ടില്ല. അജുവുമായിട്ട് എനിക്കത് ഭയങ്കര സെറ്റാണ്. എന്താണെന്നറിഞ്ഞു കൂടാ. അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. സീനുകൾ കൂടുതൽ മെച്ചപ്പെടുത്താൻ തോന്നും.

Sarvam Maya, Nivin Pauly
'ഹരീഷിന് സിനിമ കിട്ടാത്തത് സ്വഭാവം കാരണം; പണം കൊടുക്കാനുണ്ട്, പക്ഷെ 20 ലക്ഷമല്ല'; 5 വര്‍ഷം ഡേറ്റ് മാനേജ് ചെയ്തിട്ട് പ്രതിഫലം തന്നില്ലെന്ന് ബാദുഷ

അവൻ കുറേ ഇംപ്രവൈസേഷൻ ചെയ്യും. അപ്പോൾ നമ്മളും ചെയ്യും. അത് നന്നായി നന്നായി വരും. അത് നോക്കാനൊരു ഡയറക്ടർ ഉണ്ടാകും. അത് ചെയ്യാൻ ഭയങ്കര രസമാണ്. എനിക്ക് അങ്ങനെ വർക്ക് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അല്ലെങ്കിൽ എന്ത് പറ്റുമെന്ന് വച്ചാൽ, നമ്മൾ ഒരു സീനുണ്ട്, നമ്മൾ വന്ന് നിൽക്കുന്നു ഡയലോ​ഗ് പറയുന്നു പോകുന്നു.

Sarvam Maya, Nivin Pauly
'നിഖില എന്റെ പേര് പറഞ്ഞിട്ടില്ല, അത് ഞാന്‍ നിർമിച്ച സിനിമകളല്ല'; പണം കൊടുക്കാത്ത നിര്‍മാതാവ് താനല്ലെന്ന് ബാദുഷ

അതിലൊരു ഫൺ ഇല്ല, ഒരു വൈബ് കിട്ടില്ല. സർവം മായ വെളുത്തിരിക്കുന്നു, അല്ല ഇവിടെ എത്തിയിരിക്കുന്നു. പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. ഈ വിജയം ഒട്ടും പ്രതീക്ഷിച്ചതല്ല. ഇത് പ്രേക്ഷകർ നൽകിയ വിജയമാണ്. നന്ദി".- നിവിൻ പോളി പറഞ്ഞു.

Summary

Cinema News: Nivin Pauly talks about Sarvam Maya success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com