'ഹരീഷിന് സിനിമ കിട്ടാത്തത് സ്വഭാവം കാരണം; പണം കൊടുക്കാനുണ്ട്, പക്ഷെ 20 ലക്ഷമല്ല'; 5 വര്‍ഷം ഡേറ്റ് മാനേജ് ചെയ്തിട്ട് പ്രതിഫലം തന്നില്ലെന്ന് ബാദുഷ

അഞ്ച് ലക്ഷം മാത്രമേ നല്‍കാനുള്ളൂവെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍ ഹരീഷ് 15 ലക്ഷം ചോദിച്ചു.
Hareesh Kanaran, NM Badusha
Hareesh Kanaran, NM Badushaഫെയ്സ്ബുക്ക്
Updated on
1 min read

നടന്‍ ഹരീഷ് കണാരന് മറുപടിയുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ബാദുഷ. ബാദുഷ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ഹരീഷിന്റെ ആരോപണം. നടന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച ബാദുഷ പക്ഷെ 20 ലക്ഷം ചോദിച്ചെങ്കിലും തന്നത് 14 ലക്ഷമാണെന്നാണ് പറയുന്നത്. അതില്‍ ഏഴ് ലക്ഷത്തോളം തിരികെ നല്‍കിയതായും ബാദുഷ പറയുന്നു.

Hareesh Kanaran, NM Badusha
മമ്മൂക്കയുമല്ല ലാലേട്ടനുമല്ല, വന്നത് ലേഡി സൂപ്പർ സ്റ്റാർ; 'പാട്രിയറ്റ്' ആദ്യ കാരക്ടർ പോസ്റ്റർ പുറത്ത്

അഞ്ച് വര്‍ഷത്തിനിടെ 72 സിനിമകളില്‍ ഹരീഷിന്റെ ഡേറ്റ് മാനേജ് ചെയ്തിട്ടുണ്ട്. അതിനുള്ള പ്രതിഫലമായി കണക്കാക്കുമെന്നാണ് കരുതിയതെന്നും ബാദുഷ പറയുന്നു. അതേസയം ഹരീഷിന് എആര്‍എമ്മിലെ അവസരം നഷ്ടമാകാന്‍ കാരണം കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാലാണെന്നും ബാദുഷ പറയുന്നു. അഞ്ച് ലക്ഷമായിരുന്നു ഹരീഷിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഹരീഷ് 15 ലക്ഷം വേണമെന്ന് പറഞ്ഞുവെന്നും ബാദുഷ പറയുന്നു.

Hareesh Kanaran, NM Badusha
'സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്'; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര, യാത്രയും സിനിമയും കൂട്ടിമുട്ടിയ കഥയേറ്റെടുത്ത് ആരാധകർ

''എആര്‍എം സിനിമയില്‍ ഹരീഷ് കൂടുതല്‍ പ്രതിഫലം ചോദിച്ചിരുന്നു. അഞ്ച് ലക്ഷം മാത്രമേ നല്‍കാനുള്ളൂവെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍ ഹരീഷ് 15 ലക്ഷം ചോദിച്ചു. അതിനാലാണ് മാറ്റിയത്. ഇക്കാര്യങ്ങള്‍ ടൊവിനോയ്ക്ക് അറിയില്ലായിരിക്കാം. ഹരീഷില്‍ നിന്നും 14 ലക്ഷം വാങ്ങിയിരുന്നു. ആറര ലക്ഷത്തോളം തിരികെ നല്‍കി. ബാങ്ക് രേഖകള്‍ തെളിവാണ്. സാമ്പത്തിക പ്രതിസന്ധി മാറുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു'' എന്നാണ് ബാദുഷ പറയുന്നത്.

അതേസമയം ഡേറ്റ് നോക്കിയ മറ്റ് രണ്ട് താരങ്ങള്‍ ഇതേസമയം തന്നെ 20 ലക്ഷം രൂപ തന്ന് സഹായിച്ചുവെന്നും അവര്‍ തന്റെ ബുദ്ധിമുട്ട് മനസിലാക്കിയെന്നും ബാദുഷ പറയുന്നുണ്ട്. കടുത്ത മാനഹാനിയും സൈബര്‍ ആക്രമണവും നേരിട്ടു. ആരോപണത്തിന് പിന്നാലെ ഹരീഷിനെ വിളിച്ചിരുന്നുവെങ്കിലും എടുത്തില്ല. എല്ലാ പണവും തിരികെ നല്‍കും. ഓരോ ദിവസവും വിഷയം വഷളാവുകയാണ്. കുടുംബത്തെ വരെ ബാധിച്ചുവെന്നും ബാദുഷ പറയുന്നുണ്ട്.

ഹരീഷിന് താന്‍ ഏഴ് ലക്ഷം രൂപ കൂടെ കൊടുക്കാനുണ്ട്. ബാങ്ക് വിവരങ്ങള്‍ ഉണ്ട്. നിയമപരമായി നീങ്ങി തീരുമാനിക്കും. വലിയ അപമാനാണ് നേരിട്ടത്. ഗൂഢാലോചന സംശയിക്കുന്നതായും ബാദുഷ പറഞ്ഞു. അതേസമയം ഹരീഷിന് സിനിമ ലഭിക്കാത്തത് സ്വഭാവം കൊണ്ടാണെന്നും ബാദുഷ പറയുന്നുണ്ട്. പല സെറ്റിലും ഹരീഷ് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ബാദുഷ പറയുന്നു.

Summary

NM Badusha admits he borrowed money form Hareesh Kanaran. Alleges he lost movies because of his character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com