ഇതൊരു ഒന്നൊന്നര വരവായിരിക്കും; പത്ത് വർഷത്തിന് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും വീണ്ടുമെത്തുന്നു

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു.
Nivin Pauly
നിവിൻ പോളി, അൽഫോൻസ് പുത്രൻ (Nivin Pauly) ഫെയ്സ്ബുക്ക്
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് നിവിൻ പോളി. തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കുകളിലാണിപ്പോൾ നിവിൻ. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന് കരിയറിൽ ബ്രേക്ക് ആയി മാറിയത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിവിനും അൽഫോൻസും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരം ആരാധകർക്കിടയിലും ചർച്ചയായി മാറിയിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അൽഫോൻസും നിവിനും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ്നാട്ടിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2015 ൽ പ്രേമം എന്ന ചിത്രവുമായി ഇരുവരും വീണ്ടുമെത്തിയത്. ചിത്രവും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അൽഫോൻസ് പുത്രൻ വൻ തിരിച്ചുവരവ് തന്നെയായിരിക്കും നിവിനൊപ്പമുണ്ടാകുക.

Nivin Pauly
'ആ പൃഥ്വിരാജ് സിനിമയിലെ തമാശകള്‍ ഇന്ന് അത്ര ശരിയല്ലെന്ന് തോന്നിയേക്കാം'; സൂപ്പര്‍ ഹിറ്റ് ചിത്രത്തെപ്പറ്റി സംവൃത

2022 ൽ പൃഥ്വിരാജിനെ നായകനാക്കിയൊരുക്കിയ ​ഗോൾഡ് ആണ് അൽഫോൻസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പൃഥ്വിരാജിനൊപ്പം നയൻതാരയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാൽ ചിത്രം വൻ പരാജയമായി മാറി. പത്ത് വർഷങ്ങൾക്ക് ശേഷം നിവിനും അൽഫോൻസും വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്.

Nivin Pauly
'കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ'- അഭിമുഖം(വിഡിയോ)

അതേസമയം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തമിഴിൽ ബെൻസ് എന്ന ചിത്രമാണ് നിവിന്റേതായി പുറത്തുവരാനുള്ള ചിത്രം.

Summary

Actor Nivin Pauly to reunite with Premam Director Alphonse Puthren after 10 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com