'സിനിമയിൽ ഞായറാഴ്ച അവധി വേണം, 12 മണിക്കൂർ ജോലി സമയം ആക്കിയത് തന്നെ വലിയ കാര്യം'; ആ​ഗ്രഹം പറഞ്ഞ് നിവിൻ

മലയാളത്തിൽ ഞായറാഴ്ച കൂടി അവധിക്കിട്ടിയാൽ സെറ്റ് ആണ്.
Nivin Pauly, Sharaf U Dheen
Nivin Pauly, Sharaf U Dheenവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായെത്തിയിരിക്കുകയാണ് നടൻമാരായ നിവിൻ പോളിയും ഷറഫുദ്ദീനും. പ്രതിഛായ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ശ്രീ ​ഗോകുലം മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോടുള്ള ധ്യാനിന്റെ ചോ​ദ്യം.

അതിന് ഉണ്ടെന്നാണ് ഷറഫുദ്ദീൻ നൽകിയ മറുപടി. അങ്ങനെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ എന്ത് മാറ്റമാണ് വരുത്താൻ ആ​ഗ്രഹിക്കുന്നത് എന്ന് ധ്യാൻ ചോദിക്കുകയും തുടർന്ന് താരങ്ങൾ നൽകിയ മറുപടികളുമാണ് സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ചിരിക്കുന്നത്. കുറെ റോഡ് പണിയുക, പാലം പണിയുക അങ്ങനെയുള്ളൊരു സംഗതിയില്ല എന്ന് ഷറഫുദ്ദീൻ പറഞ്ഞു.

എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണവും വൃത്തിയും നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണം, അടുക്കളകൾ എല്ലാം ക്ലീൻ ആയിരിക്കണം എന്ന് അജു അതിന് മറുപടിയും നൽകി. മുഖ്യമന്ത്രി തന്നെ ഹോട്ടലുകളിൽ ഇറങ്ങി പരിശോധന നടത്തണമെന്നാണോ ഉദ്ദേശ്യമെന്ന് ഷറഫുദ്ദീൻ ചോദിക്കുകയും ഹാപ്പിനെസ് ഇൻഡെക്സ് എന്ന ആശയം മുന്നോട്ടുവെച്ച്, ആളുകൾ സന്തോഷത്തോടെ ജീവിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾക്ക് അവർ ചെയ്യുന്ന ജോലിക്ക് തുല്യമായ പ്രതിഫലം നൽകണം, ഇല്ലെങ്കിൽ അതിന് മൂല്യമുണ്ടാകില്ലെന്ന് അജു വർഗീസ് അതിന് പ്രതികരിച്ചു. ഇതിനിടെ പുതിയൊരു പാർട്ടി തുടങ്ങുമോ എന്ന് ധ്യാൻ ശ്രീനിവാസൻ ചോദിക്കുകയും പുതിയ പാർട്ടി തുടങ്ങുന്നതിന് പകരം നിലവിലുള്ളതിൽ എങ്ങനെയെങ്കിലും പ്രവേശിക്കാൻ ശ്രമിക്കാമെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.

Nivin Pauly, Sharaf U Dheen
'സിനിമയിൽ വന്ന് പ്രശസ്തനായാൽ അതാണ് സക്സസ് എന്ന് കരുതി, പക്ഷേ അതല്ല'; വിജയത്തെക്കുറിച്ച് നിവിൻ പോളി

"സിനിമാ മേഖലയിൽ ഞായറാഴ്ച അവധി വേണം. 12 മണിക്കൂർ ആക്കി ഇപ്പോൾ, അത് തന്നെ വലിയ കാര്യം. മലയാളത്തിൽ ഞായറാഴ്ച കൂടി അവധിക്കിട്ടിയാൽ സെറ്റ് ആണ്. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ എല്ലാവർക്കും കിട്ടുക എന്നുള്ളതാണ് എന്റെ ആ​ഗ്രഹം".- നിവിൻ പറഞ്ഞു.

Nivin Pauly, Sharaf U Dheen
'മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് പറയാൻ പിണറായി വിജയനെ കഴിയൂ; കേരളത്തിൽ തുടർഭരണം വരണം'

ഇതിന് മറുപടിയായി ആലോചിക്കാവുന്ന കാര്യമാണെന്ന് ഷറഫുദ്ദീൻ പറയുകയും ചെയ്യുന്നു. ശേഷം തമാശയായി തനിക്കൊരു ഒരു ഹിറ്റ് എന്ന് ധ്യാൻ പറഞ്ഞപ്പോൾ, നിനക്കൊരു ഹിറ്റ് നൽകുന്നത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ലെന്ന് രസകരമായി ഷറഫുദ്ദീൻ പറഞ്ഞു.

Summary

Cinema News: Actor Nivin Pauly wants Sunday off in Malayalam Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com