തുറമുഖം ഡിസംബറിന് മുന്‍പ് എത്തും: ലിസ്റ്റിന്‍ സ്റ്റീഫന്‍ 

രണ്ടു തവണ റിലിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീളുകയായിരുന്നു
നിവിന്‍ പോളി
നിവിന്‍ പോളി
Updated on: 
1 min read

നിവിന്‍ പോളി പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജീവ് രവി ചിത്രം തുറമുഖം ഡിസംബറിന് മുന്‍പ് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പുതിയ ചിത്രമായ കുമാരിയുടെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. നേരത്തെ രണ്ടു തവണ റിലിസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ റിലീസ് നീളുകയായിരുന്നു. റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിൽ നിവിന്‍ പോളിക്ക് പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിമിഷാ സജയന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

ഗോപന്‍ ചിദംബരത്തിന്റേതാണ് ‌തിരകഥ. ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. മികച്ച നടനും കലാസംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിച്ച ചിത്രമായിരുന്നു തുറമുഖം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER