

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോയായിരുന്നു സിക്‌സ് എയ്റ്റ് എന്ന യുട്യൂബ് ചാനൽ പുറത്തിറക്കിയ 'നിറം' സിനിമയിലെ 'പ്രായം നമ്മിൽ മോഹം നല്‍കി' എന്ന പാട്ടിന്റെ മിക്സ്. ദി വീക്കെന്‍ഡിന്റെ സ്റ്റാര്‍ ബോയ് പാട്ടുമായി മിക്സ് ചെയ്തിറക്കിയ വീഡിയോയ്ക്ക് രണ്ടര മില്യൺ കാഴ്ചക്കാരാണ് ഉണ്ടായത്. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ മേക്കിങ്ങിനെ കുറിച്ച് വ്യാപക ചർച്ചകൾ ഉയർന്നിരുന്നു. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചതെന്നായിരുന്നു പ്രധാന വാദം. എന്നാൽ ഈ വാദത്തെ തള്ളുകയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഡിജെ സിക്സ്എയ്റ്റ് എന്നറിയപ്പെടുന്ന റൊമിനിക് സ്റ്റീഫൻ.
കനേഡിയൻ ഗായകനായ വീക്കൻഡിന്റെ മ്യൂസിക് വീഡിയോകളുടെ ക്ലിപുകളാണ് റൊമനിക് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് . പ്രകാശിന്റെ മുഖം സൃഷ്ടിച്ച് പല ആങ്കിളുകളിൽ ബ്ലെൻഡ് ചെയ്താണ് ഇവ നിർമിച്ചതെന്നും ഇതിന് വേണ്ടി 6500 ഫ്രെയിമുകൾ വരെ ട്രാക്ക് ചെയ്യേണ്ടി വന്നെന്നും ഡിജെ സിക്സ്എയ്റ്റ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. പ്രകാശുമായി സാമ്യം തോന്നുന്ന ശരീരഘടനയുള്ളത് കൊണ്ടാണ് വീക്കന്റിനെ ഇതിനായി തിരഞ്ഞെടുത്തതെന്നും ഡിജെ വ്യക്തമാക്കി. 'എഐ ആണ് ഇതെന്ന് പറയുന്നവരുണ്ട്. ഞങ്ങൾ കഷ്ടപ്പെട്ടെടുത്ത വർക്കിന് എ ഐയ്ക്ക് ക്രെഡിറ്റ് കൊടുക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്, ഞങ്ങൾ മാനുവലി വീക്കിൻ്റെ മുഖവുമായി പ്രകാശിന്റെ മുഖം കൂട്ടിച്ചേർക്കുകയായിരുന്നു. ഒന്നര മാസത്തെ പഠനത്തിന് ശേഷം മൂന്ന് മാസം എടുത്തിട്ടാണ് എഡിറ്റിങ്ങ് ഞങ്ങൾ പൂർത്തിയാക്കിയത്- അദ്ദേഹം കൂട്ടിച്ചേർത്തു.'
നിറം സിനിമയിൽ പ്രകാശ് മാത്യു എന്ന കഥാപാത്രം കോളജിൽ ആലപിക്കുന്ന ഗാനമായിരുന്നു 'പ്രായം നമ്മിൽ മോഹം നല്‍കി' എന്നത്. പ്രകാശ് മാത്യു എന്ന കഥാപാത്രം ശാലിനി അവതിരിപ്പിച്ച സോന എന്ന കഥാപാത്രവുമായി വിവാഹമുറപ്പിക്കുന്നതും പിന്നീട് ആ വിവാഹം നടക്കാതെ പോകുന്നതും സോന കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച എബിയെന്ന കഥാപാത്രത്തെ വിവാഹം കഴിക്കുന്നതുമൊക്കെയാണ് 'നിറം' ചിത്രത്തിന്റെ ഇതിവൃത്തം. അതിനുശേഷം നിരാശനായ പ്രകാശ് മാത്യു എന്ത് ചെയ്തിട്ടുണ്ടാകുമെന്നാണ് ഈ മ്യൂസിക് ആൽബത്തിൽ അതിന്റെ നിർമാതാക്കൾ പറയാൻ ശ്രമിക്കുന്നത്. അന്ന് കോളജിനെ ആവേശം കൊള്ളിച്ച ഗായകന്‍ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പാട്ടുകാരനാണെന്നാണ് വീഡിയോയില്‍ പറയുന്നത്.
അന്ന് കോളജിനെ ആവേശം കൊള്ളിച്ച ഗായകന്‍ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പാട്ടുകാരനാണെന്നാണ് വീഡിയോയില്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയ വേദികളെ ആവേശം കൊള്ളിക്കുന്ന , സെലിബ്രിറ്റികളുടെ കൂടെ കറങ്ങി നടക്കുന്ന ലോകോത്തര ബ്രാന്റുകളുടെ അംബാസിഡറും അതിസമ്പന്നനുമൊക്കെയായ പ്രകാശ് മാത്യുവിനെ സിനിമയെ വെല്ലുന്ന രീതിയിലാണ് മിനുറ്റുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ സോന ഇതൊക്കെ അറിയുന്നുണ്ടാകുമോ എന്ന പോലെയുള്ള കമന്റുകളുമുണ്ടായിരുന്നു. ഇത് പ്രകാശ് മാത്യുവിന്റെ രണ്ടാം വരവെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates