'നാലാമത്തെ ഡേറ്റിലും ഉമ്മ കൊടുത്തില്ല, കാമുകി ഉപേക്ഷിച്ചു'; ആദ്യ പ്രണയത്തെക്കുറിച്ച് അക്ഷയ് കുമാർ

എനിക്ക് ഭയങ്കര നാണമായിരുന്നു, ഞാന്‍ ഒരിക്കല്‍ പോലും അവളുടെ തോളില്‍ കയ്യിടുകയോ കയ്യില്‍ പിടിക്കുകയോ ചെയ്തില്ല
അക്ഷയ് കുമാർ/ഫയല്‍ ചിത്രം
അക്ഷയ് കുമാർ/ഫയല്‍ ചിത്രം
Updated on
1 min read


ദ്യ പ്രണയം പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങിലാണ് അദ്ദേഹം തന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഉമ്മ കൊടുക്കാത്തതിന് തന്റെ കാമുകി ഉപേക്ഷിച്ചുപോയെന്നാണ് താരം പറയുന്നു. എന്നാൽ ഇതിൽ നിന്ന് താൻ വലിയ പാഠം പഠിച്ചെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. 

'ഞങ്ങളുടെ മൂന്നാമത്തെ നാലാമത്തെയോ ഡേറ്റ് ആയിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കണ്ടു. പിന്നീട് ഉഡുപ്പി ഹോട്ടലില്‍ പോയി ഭക്ഷണവും കഴിച്ചു. പ്രശ്‌നം എന്തായിരുന്നു എന്ന് വച്ചാല്‍ എനിക്ക് ഭയങ്കര നാണമായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും അവളുടെ തോളില്‍ കയ്യിടുകയോ കയ്യില്‍ പിടിക്കുകയോ ചെയ്തില്ല. അവള്‍ക്ക് ഞാന്‍ അവളുടെ കയ്യില്‍ പിടിക്കുകയും അതിലുപരി ചുംബനം നല്‍കുകയും ചെയ്യണമായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. അതുകൊണ്ട് എന്നെ ഉപേക്ഷിച്ചുപോയി. പക്ഷേ അതില്‍ നിന്ന് ഞാനൊരു വലിയ പാഠം പഠിച്ചു'- അക്ഷയ് പറഞ്ഞു. 

നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയാണ് അക്ഷയ് കുമാറിന്റെ ഭാര്യ. ഇരുവരുടേയും ദാമ്പത്യ ബന്ധം 20ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ 2001 ലായിരുന്നു വിവാഹം. വിവാഹശേഷം ട്വിങ്കള്‍ ഖന്ന അഭിനയം നിര്‍ത്തി. ഇപ്പോള്‍ എഴുത്തികാരി, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ്. അഭിനേതാക്കളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകള്‍ കൂടിയാണ് ട്വിങ്കിള്‍ ഖന്ന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com