'ജാക്വിലിനെ ഉപേക്ഷിക്കണം, താനുമായി ഡേറ്റ് ചെയ്യണം'; നടി നോറ ഫത്തേഹിക്കെതിരെ പ്രതിയുടെ വെളിപ്പെടുത്തല്‍

ജാക്വിലിനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിൽ നിന്നും പിന്തിരിയാൻ നോറ ബ്രെയിൻ വാഷ് ചെയ്യുമായിരുന്നെന്നും സുകാഷ് ചന്ദ്രശേഖർ
നോറ ഫത്തേഹി/ചിത്രം ഫേസ്ബുക്ക്
നോറ ഫത്തേഹി/ചിത്രം ഫേസ്ബുക്ക്
Updated on: 
1 min read

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ. ജാക്വിലിനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിൽ നിന്നും പിന്തിരിയാൻ നോറ നിരന്തരം ബ്രെയിൻ വാഷ് ചെയ്യുമായിരുന്നെന്നും സുകാഷ് ചന്ദ്രശേഖർ അഭിഭാഷകരായ അനന്ത് മാലിക്, എകെ സിങ് എന്നിവർ മുഖേന പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആരോപിച്ചു. 

താൻ നോറയെ ഡേറ്റ് ചെയ്യണമെന്ന് അവൾ ആ​ഗ്രഹിച്ചിരുന്നു. ജാക്വിലിനുമായി അടുപ്പത്തിലായതോടെ നോറയെ താൻ ഒഴിവാക്കിയിരുന്നു. എന്നാൽ നോറ തന്നെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും സുകാഷ് പറഞ്ഞു. ദിവസവും ഒരു പത്ത് തവണ എങ്കിലും ഫോൺ ചെയ്യും, ഫോൺ എടുക്കാതിരുന്നാൽ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുമെന്നും സുകാഷ് പറഞ്ഞു. അവൾക്ക് വേണ്ട ഹെർമിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങൾ എനിക്ക് അയച്ചു തരും.

അത് ഞാൻ വാങ്ങി നൽകണം. അവളുടെ കൈവശമുള്ള ഹെർമിസ് ബാ​ഗുകളുടെ ബില്ല് സമർപ്പിക്കാൻ പറയൂ. അവൾ വാങ്ങാത്തതായതിനാൽ ബില്ല് ഹാജരാക്കാൻ അവൾക്ക് സാധിക്കില്ല. രണ്ട് കോടിയിലധികമാണ് ബാ​ഗുകളുടെ വില സുകാഷ് പറഞ്ഞു.നോറ ഇ‍ഡിക്ക് മുന്നിൽ മൊഴിമാറ്റി പറയുകയാണെന്നും സുകാഷ് വാർത്താകുറിപ്പിൽ ആരോപിച്ചു. സുകാഷിനെ വ്യക്തി പരിചയമില്ലെന്നും ഇഡിയുടെ ഓഫിസിൽ വെച്ചാണ് ഇയാളെ ആദ്യമായി കാണുന്നതെന്നുമായിരുന്നു നോറയുടെ മൊഴി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER