മേഘ്ന കുഞ്ഞിനൊപ്പം/ വിഡിയോ ചിത്രം, മേഘ്നയും ചിരഞ്ജീവിയും/ ഇൻസ്റ്റ​ഗ്രാം
മേഘ്ന കുഞ്ഞിനൊപ്പം/ വിഡിയോ ചിത്രം, മേഘ്നയും ചിരഞ്ജീവിയും/ ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ നിങ്ങൾ അവന്റെ ശബ്ദം കേട്ടു, പ്രണയദിനത്തിൽ ജൂനിയർ ചീരുവിനെ കാണാം; സർപ്രൈസ് വിഡിയോയുമായി മേഘ്ന

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് മേഘ്നയുടെ സർപ്രൈസ് എത്തിയത്
Published on

ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടേയും മേഘ്ന രാജിന്റെയും കുഞ്ഞിനെ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞിന്റെ വിശേഷങ്ങൾ മേഘ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടെങ്കിലും ജൂനിയർ ചീരുവന്റെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാലിപ്പോൾ ആരാധകർക്കു മുന്നിലേക്ക് ആദ്യമായി കുഞ്ഞിനെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് താരം.  ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് മേഘ്നയുടെ സർപ്രൈസ് എത്തിയത്. 

മകന്റെ ശബ്ദമാണ് വിഡിയോയിലൂടെ താരം ആദ്യമായി ആരാധകരിലേക്ക് എത്തിയത്. പ്രണയദിനത്തിൽ മകന്റെ ആദ്യ ചിത്രം പുറത്തുവിടുമെന്നും താരം വ്യക്തമാക്കി. മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. അതിന് പിന്നാലെ കുഞ്ഞിനെ എടുത്തുയർത്തി നിർക്കുന്ന മേഘ്നയുടെ നിഴൽ ചിത്രവും കാണാം. 

നിങ്ങൾ ഇപ്പോൾ അവനെ കേട്ടു ( അതേ അത് അവനാണ്).  അവനെ നിങ്ങൾക്ക് കാണിക്കാൻ കാത്തിരിക്കുകയാണ് താൻ. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ- എന്ന കുറിപ്പിലാണ് വിഡിയോ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരാണ് കുഞ്ഞിനെ കാണാനായി കാത്തിരിക്കുകയാണെന്ന് കമന്റ് ചെയ്തത്. ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകുന്നത്. കുഞ്ഞിന്റെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും മേഘ്ന ഇതുവരെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com