

ഈ വർഷം സർപ്രൈസ് ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രമായിരുന്നു 'ഒബ്സെഷൻ'. ഹൊറർ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്. ആഗോളതലത്തിൽ വൻ വിജയമായി മാറിയ കുഞ്ഞൻ ബഡ്ജറ്റ് ചിത്രം ആമസോൺ പ്രൈം വിഡിയോ, ആപ്പിൾ ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസിനെത്തുന്നത്.
ജൂൺ രണ്ടിന് ചിത്രം ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ തിയറ്ററുകളിൽ ചിത്രത്തിനു ലഭിച്ച മികച്ച പിന്തുണ കാരണമാണ് ഒടിടി റിലീസ് നീട്ടിയത്. ജൂൺ 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഒബ്സെഷന്‍റെ ഡിജിറ്റൽ റിലീസിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെൻസർ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂർണമായും അൺകട്ടഡ് വേർഷനായിരിക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിയറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച സിനിമയിലെ ഹൊറർ സീനുകൾ മികച്ചതും വയലൻസ് നിറഞ്ഞതുമായിരുന്നു. ഇപ്പോൾ സെൻസർ ചെയ്ത ഭാഗങ്ങൾ കൂടി ഒടിടിയിൽ വരുമെന്ന വാർത്ത സിനിമാ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒമ്പത് കോടി ബജറ്റിൽ നിർമിച്ച ചിത്രമാണ് 3000 കോടിക്കടുത്ത് കരസ്ഥമാക്കിയത്. കറി ബാർക്കർ എന്ന 26 വയസ്സുകാരനായ യൂട്യൂബർ ഒരുക്കിയ ചിത്രമാണ് ഒബ്സെഷൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates