

കാന്താര ചാപ്റ്റര്‍ 1ലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രുക്മിണി വസന്ത്. കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച രുക്മിണി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയാണ്. കാന്താര 2 നേടിയ പാന്‍ ഇന്ത്യന്‍ വിജയം രുക്മിണിയെ നാഷണല്‍ ക്രഷ് ആക്കി മാറ്റുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ രുക്മണിയുടെ ചിത്രങ്ങളും വിഡിയോകളും കോര്‍ത്തിണക്കി കൊണ്ടുള്ള ഫാന്‍ വിഡിയോകളുടെ കുത്തെഴുക്കാണ്.
ആരാധകരുടെ പ്രിയങ്കരിയായ രുക്മണിയുടെ പഴയ ചില കമന്റുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മലയാള നടന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ പഴയ പോസ്റ്റുകളിലെ രുക്മണിയുടെ കമന്റുകളാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. 2015 ല്‍ അര്‍ജുന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് രുക്മിണി കമന്റ് ചെയ്തിരിക്കുന്നത്.
അര്‍ജുന്റെ കടല്‍ക്കരയിലിരിക്കുന്ന ചിത്രത്തിന് താഴെ സോ ഹോട്ട് എന്നാണ് രുക്മിണി കമന്റ് ചെയ്തിരിക്കുന്നത്. അര്‍ജുന്റെ മറ്റൊരു ചിത്രത്തിന് താഴെ ആരോ കാര്യമായി ശ്രമിക്കുന്നുണ്ട് എന്നും രുക്മിണി കമന്റ് ചെയ്തിരിക്കുന്നത് കാണാം. മറ്റൊരു ചിത്രത്തില്‍ വാക്കുകള്‍ക്ക് പകരം ചുണ്ടുകളുടെ ഇമോജി പങ്കുവച്ചിരിക്കുന്നതും കാണാം. റെഡ്ഡിറ്റിലെ ചില വിരുതന്മാരാണ് രുക്മിണിയുടെ ഈ കമന്റുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ചര്‍ച്ചകളുമൊക്കെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രുക്മിണിയുടെ കമന്റുകള്‍ക്ക് അര്‍ജുന്‍ മറുപടിയൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതൊക്കെ കുത്തിപ്പൊക്കുന്നത് ആരെന്ന് വ്യക്തമല്ലെങ്കിലും, ഒരു പണിയുമില്ലാത്തവരാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
2015ല്‍ രുക്മിണിയും അര്‍ജുനും കരിയറിന്റെ തുടക്കകാലത്താണ്. ഇരുവര്‍ക്കും മുംബൈ പശ്ചാത്തലുവുമുണ്ട്. അതിനാല്‍ അന്ന് ചിലപ്പോള്‍ സുഹൃത്തുക്കള്‍ ആയിരിക്കാമെന്നാണ് ചിലരുടെ കണക്കുകൂട്ടലുകള്‍. അതേസമയം നിലവില്‍ അര്‍ജുനും രുക്മിണിയും പരസ്പരം ഫോളോ ചെയ്യുന്നില്ലെന്നതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടൊന്നും താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
പട, കണ്ണൂര്‍ സ്‌ക്വാഡ്, ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക് തുടങ്ങിയ സിനിമകൡലൂടെയാണ് അര്‍ജുന്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. കേരള ക്രെെം ഫയല്‍സ്, റോക്കറ്റ് ബോയ്‌സ് എന്നീ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ യുവനടമാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates