'ആരില്‍ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്, അതൊരു മണ്ടന്‍ ആലോചന'; ഗിരീഷ്-നസ്‌ലെന്‍ വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി വിനീതിന്റെ വാക്കുകള്‍

ഗിരീഷും നസ്‌ലെനും വിനീതിന്റെ വാക്കുകള്‍ കേള്‍ക്കണമെന്ന് സോഷ്യല്‍ മീഡിയ
Naslen, Vineeth Sreenivasan, Girish AD
Naslen, Vineeth Sreenivasan, Girish AD
Updated on
1 min read

ബോക്‌സ് ഓഫീസില്‍ ബെത്‌ലേഹം കുടുംബ യൂണിറ്റ് മുന്നേറുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിറയുകയാണ് സംവിധായകന്‍ ഗിരീഷ് എഡി. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖങ്ങളിലെ ഗിരീഷിന്റെ ചില പ്രതികരണങ്ങളാണ് ചര്‍ച്ചകളുടെ ഉറവിടം. തന്റെ ഉപേക്ഷിച്ച ചിത്രമായ പ്രേമലു 2വിനെക്കുറിച്ചുള്ള ഗിരീഷിന്റെ പ്രസ്താവനകളാണ് ചര്‍ച്ചയായി മാറുന്നത്.

തനിക്കൊപ്പമുണ്ടായിരുന്നവര്‍ ഓവര്‍ അമ്പീഷ്യസ് ആയെന്ന തരത്തിലുള്ള ഗിരീഷിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നടന്‍ നസ്‌ലെനെ കുറിച്ചുള്ളതാണ് ഗിരീഷിന്റെ പരാമര്‍ശമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇതോടെ ആരാധകര്‍ രണ്ട് പക്ഷത്തായി നിന്ന് വാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ത്തുകയാണ്.

ഇതിനിടെ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ വിനീത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിലവിലെ നസ്‌ലെന്‍-ഗിരീഷ് എഡി വിവാദങ്ങളോട് ചേര്‍ത്തു വെച്ചാണ് വിനീതിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ കേള്‍ക്കുന്നത്.

''ഞാന്‍ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്, നമുക്ക് നമ്മളെ സഹായിച്ച ആളുകളോട് കടപ്പാടുണ്ടായിരിക്കണം. പക്ഷെ നമ്മള്‍ ഒരിക്കലും കടപ്പാട് പ്രതീക്ഷിക്കരുത്. അത് നമുക്ക് തന്നെ ഭാരമാകും. നമ്മുടെ ഏറ്റവും ബിറ്റര്‍നെസിലേക്ക് നമ്മള്‍ പോകും. നമ്മളിലൂടെ സിനിമയിലേക്ക് വന്നവര്‍ എല്ലായിപ്പോഴും നമ്മളെ പരിഗണിക്കണം എന്ന് നമ്മള്‍ ആലോചിച്ച് തുടങ്ങിയാല്‍ എല്ലാ സ്‌റ്റേജിലും ആള്‍ക്കാര്‍ക്ക് അത് പറ്റിയെന്ന് വരില്ല. എല്ലാവരും മനുഷ്യരാണ്. എല്ലാവര്‍ക്കും അവരവരുടേതായ യാത്രയുണ്ട്. നമ്മള്‍ക്ക് അനുസരിച്ച് തന്നെ എല്ലാക്കാലത്തും ആളുകള്‍ ആലോചിക്കണം എന്നത് മണ്ടന്‍ ആലോചനയാണ്. അത് പ്രതീക്ഷിക്കുന്നത് നമ്മളെ ഒരു ബിറ്റര്‍നെസിലേക്ക് കൊണ്ടു പോകും'' എന്നാണ് വിനീത് വിഡിയോയില്‍ പറയുന്നത്.

ഗിരീഷും നസ്‌ലെനും വിനീതിന്റെ വാക്കുകള്‍ കേള്‍ക്കണമെന്നും തങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും ആരാധകര്‍ പറയുന്നു. നിവിന്‍ പോളിയടക്കമുള്ള പലരുടേയും ആശാനായ വിനീതിന്റെ വാക്കുകളില്‍ സിനിമാ ലോകത്തിന്റെ യാഥാര്‍ത്ഥ്യവും അവനവനുണ്ടായിരിക്കേണ്ട ക്വാളിറ്റിയും കാണാമെന്നും ആരാധകര്‍ പറയുന്നു.

Naslen, Vineeth Sreenivasan, Girish AD
ഇത് നിവിനോണം! ഓരോ സീനിലും കോമഡി, മമിതയും സൂപ്പർ; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ പ്രതികരണം
Naslen, Vineeth Sreenivasan, Girish AD
മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹന്‍ലാല്‍ സിനിമ; അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി
Naslen, Vineeth Sreenivasan, Girish AD
'ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഭാവി പ്രവചിക്കുന്നവരോട്...'; നെഗറ്റീവ് കമന്റുകളോട് അനുമോള്‍
Summary

Old interview of Vineeth Sreenivasan gets viral amid the ongoing discussions about Naslen and Girish AD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com