ഉമ്മൻ ചാണ്ടിയാകാൻ ബാലചന്ദ്ര മേനോൻ, മകനായി നിവിൻ പോളി; പിണറായിയുടെ ബയോപിക്കിന്റെ ഭാ​ഗമാകാൻ കമൽ ഹാസനും

ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികൾ എന്ന നിലയിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.
Balachandra Menon, Kamal Haasan, Nivin Pauly
Balachandra Menon, Kamal Haasan, Nivin Paulyഫെയ്സ്ബുക്ക്‌
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിവാദങ്ങളും പിണറായി വിജയന്റെ ബയോപിക്കുമാണ് തെരഞ്ഞെടുപ്പിന് മുൻപായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ സോളാർ അടക്കമുള്ള വിവാദങ്ങൾ ബി​ഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ്.

ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികൾ എന്ന നിലയിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനാണ് ഉമ്മൻ ചാണ്ടിയുടെ വേഷത്തിലെത്തുക. അ​ദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനായി നിവിൻ പോളിയുമെത്തും.

Balachandra Menon, Kamal Haasan, Nivin Pauly
'ഇതൊരു വലിയ ബഹുമതി, സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരും'; മോഹൻലാലിനെ ആദരിച്ച് കരസേന

ഉമ്മൻ ചാണ്ടിയുടെ കഥയായി നേരിട്ട് അവതരിപ്പിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Balachandra Menon, Kamal Haasan, Nivin Pauly
'എയര്‍ ബലൂണ്‍ ലാന്റിങ് പാളി, ഐശ്വര്യയുടെ തലയ്ക്ക് പരുക്കേറ്റു;രക്ഷപ്പെട്ടത് ഭാഗ്യത്തിന്'; ഇന്നുവരെ പറയാതിരുന്ന സംഭവം വെളിപ്പെടുത്തി ബോബി ഡിയോള്‍

തലശേരി കലാപ കാലത്തെ പിണറായിയുടെ ഇടപെടൽ തൊട്ട് കോവിഡ്, പ്രളയ കാലങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ നടപടികൾ വരെ സിനിമയിൽ പ്രമേയമാകുമെന്നാണ് വിവരം. ബയോപിക്കിൽ നടൻ കമൽ ഹാസനെയും ഉൾപ്പെടുത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് രാഷ്ട്രീയ സിനിമകൾ വരുന്നു എന്നത് രാഷ്ട്രീയ നേതാക്കൾക്കിടയിലും ചർച്ചയായി മാറിയിട്ടുണ്ട്.

Summary

Cinema News: Oommen Chandy and Pinarayi's life to big screen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com