'ഹെവൻലി ഹമ്മിങ്...', ട്രെൻഡിങ്ങായി 'ഒരു മാലൈ ബെ​ഗിൻ' ഫ്യൂഷൻ; കെ എസ് ചിത്രയ്ക്ക് കയ്യടി

ചിത്രയുടെ ശബ്ദം എത്തുന്നതോടെ പെട്ടെന്ന് ഒരു മെലഡി ഫീലിലേക്ക് മാറുന്നു.
Oru Malai Song, KS Chithra
Oru Malai Song, KS Chithra വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'ഗജിനി' സിനിമയിലെ സൂപ്പർ ഹിറ്റ് പാട്ട് 'ഒരു മാലൈ...' ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ഈ പാട്ടിനൊപ്പം ഇറ്റാലിയൻ റോക്ക് ബാൻഡ് മാനെസ്കിന്റെ ബെ​ഗിനും ചേർന്ന 'ഒരു മാലൈ ബെ​ഗിൻ' ഫ്യൂഷനാണ് സോഷ്യൽ മീഡിയയും സം​ഗീത പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്.

റീലുകളില്‍ നിരന്തരം റീഷെയര്‍ ചെയ്യപ്പെടുന്ന ഈ ട്രാക്ക് പുറത്തിറക്കിയത് ‘സിംഫണി’ എന്ന യൂട്യൂബ് ചാനലാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. പക്ഷേ ഈ ഫ്യൂഷന്‍റെ യഥാര്‍ഥ ഹൈലൈറ്റ് മറ്റൊന്നാണ്. പാട്ടിനിടയില്‍ അപ്രതീക്ഷിതമായി എത്തുന്ന കെ എസ് ചിത്രയുടെ ഹമ്മിങ് ആണ് എല്ലാവരെയും അമ്പരപ്പെടുത്തിയിരിക്കുന്നത്.

അതുവരെ ഹൈ-എനര്‍ജി ബീറ്റില്‍ പോയിരുന്ന ട്രാക്ക്, ചിത്രയുടെ ശബ്ദം എത്തുന്നതോടെ പെട്ടെന്ന് ഒരു മെലഡി ഫീലിലേക്ക് മാറുന്നു. ’ഈ ഹമ്മിങ് ഏത് പാട്ടിലേതാണ്?’ എന്ന ചോദ്യമാണ് റീലുകളുടെ കമന്റ് ബോക്സുകളില്‍ നിറയുന്നത്. അതിനുള്ള ഉത്തരവും ഇപ്പോള്‍ വൈറലാകുകയാണ്.

Oru Malai Song, KS Chithra
താനുമായി ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു; കുക്കുവിനെതിരെ പരാതി നല്‍കി മുന്‍ മാനേജർ

’കറുത്തമ്മ’ എന്ന ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘തെന്‍മാര്‍ക്ക് പരുവ കാട്ര്’ എന്ന ഗാനത്തിന്‍റെ ഒടുവില്‍ വരുന്ന ചിത്രയുടെ ഹമ്മിങ്ങാണ് ഈ ഫ്യൂഷനില്‍ ഉപയോഗിച്ചിരിക്കുന്നത്.

Oru Malai Song, KS Chithra
'രൺവീറിനെതിരെ നടക്കുന്നത് ഗൂഢാലോചന; ആദിത്യ ധർ അവർക്കിത്ര ഭീഷണിയാണോ ?', 'ഡോൺ 3' വിവാദത്തിൽ എഴുത്തുകാരി

ഹമ്മിങ് തിരിച്ചറിഞ്ഞ സംഗീതാസ്വാദകര്‍ ഇപ്പോള്‍ കമന്‍റ് സെക്ഷനില്‍ അത് പങ്കുവച്ചും ചര്‍ച്ചയാക്കിയും രംഗത്തുണ്ട്. കെ എസ് ചിത്രയുടെ മനോഹരമായ ​ആലാപനത്തിൽ ആരുടെയായാലും ഹൃദയം അലിഞ്ഞു പോകുമെന്നും ചിലർ കുറിക്കുന്നുണ്ട്.

Summary

Oru Maalai x Beggin fusion track's KS Chithra's humming goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com