റോഷന്റേയും നിമിഷയുടേയും നാടൻ പ്രണയം; ഹൃദയം കവർന്ന് എന്തര് ഗാനം
ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിക്കുന്ന പ്രണയഗാനമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയാണ് ഗാനം പുറത്തുവിട്ടത്. തിരുവനന്തപുരം ഭാഷാശൈലിയിൽ ഒരുക്കിയ ഗാനം ഇതിനോടകം ആരാധകരുടെ ഹൃദയം കവരുകയാണ്.
എന്തര് എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയാണ്. ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്ന ഗാനം ജസ്റ്റിനും ഹിംന ഹിലാരിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പൊടിയൻ എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. വാസന്തിയായാണ് നിമിഷ എത്തുന്നത്. ഇരുവരുടേയും പ്രണയ നിമിഷങ്ങള് ആരാധകരുടെ ഹൃദയം കവരുകയാണ്.
നവാഗതനായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി ആർ ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
