ഒടിടി ഹിറ്റ്, ഇന്ത്യയില്‍ പ്രേക്ഷകരുടെ എണ്ണം 60 കോടി കടന്നു; വ്യൂസ് കൂടുതല്‍ കാന്താരയ്ക്കും ലോകയ്ക്കും

ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകളും വിഡിയോകളും കാണുന്നവരുടെ എണ്ണം കൂടുന്നു
Kantara Chapter 1
Kantara Chapter 1ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകളും വിഡിയോകളും കാണുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞമാസത്തോടെ ഒടിടി പ്രേക്ഷകരുടെ എണ്ണം 60.12 കോടിയായി. ഇത് ജനസംഖ്യയുടെ 41 ശതമാനത്തോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഒടിടി പ്രേക്ഷകരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തോളമാണ്. രാജ്യത്തെ വലിയ പഠനങ്ങളിലൊന്നായ ദി ഓര്‍മാക്സ് ഒടിടി ഓഡിയന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍. 2021-ല്‍ 35.32 കോടി പ്രേക്ഷകരാണുണ്ടായിരുന്നത്. തൊട്ടടുത്തവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി 42.38 കോടിയായി ഉയര്‍ന്നിരുന്നു. 2024-ലാണ് 50 കോടി കടന്നത്.

Kantara Chapter 1
എല്ലാ വര്‍ഷവും പുതിയ കോട്ടും തുന്നി കാത്തിരിക്കും, പക്ഷെ ഒരു അവാർഡും എന്നെ തേടി വന്നില്ല; വേദനയോടെ ധര്‍മ്മേന്ദ്ര പറഞ്ഞത്

കഴിഞ്ഞവര്‍ഷം വിപണി വരുമാനം 37,940 കോടി രൂപയിലെത്തി. ഇതില്‍ 23,340 കോടി രൂപ പരസ്യവരുമാനവും 14,500 കോടി രൂപ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനവുമായിരുന്നു. കഴിഞ്ഞവാരത്തില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതുള്ളത് 'കാന്താര'യാണ്. 41 ലക്ഷം പേരാണ് കാന്താര കണ്ടത്. ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴുഭാഷകളില്‍ സ്ട്രീമിങ്ങിന് എത്തിയ മലയാളചിത്രം 'ലോക'യാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 40 ലക്ഷം പേര്‍ 'ലോക' കണ്ടു.

Kantara Chapter 1
14 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം; ഞാനും വാപ്പിച്ചിയും ഒരുമിക്കുന്ന ആദ്യ സിനിമ; അഭിമാനമെന്ന് ദുല്‍ഖര്‍
Summary

OTT hit, audience in India crosses 60 crore; Kantara and Loka get more views

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com