'ധുരന്ധർ 2', 'ഡർബി'; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

മെയ് 15 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രമെത്തും.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം

ഈ ആഴ്ചയും പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളാണ് ഒടിടിയിലെത്തിയിരിക്കുന്നത്. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധുരന്ധർ 2 വും ആഴ്ച ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തി. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഈ ആഴ്ചയെത്തിയ ചിത്രങ്ങളിലൂടെ.

1. ഒരു ദുരൂഹ സാഹ​ചര്യത്തിൽ

Oru Durooha Saahacharyathil
Oru Durooha Saahacharyathilഇൻസ്റ്റ​ഗ്രാം

'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ, രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിച്ച 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞി കൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാം.

2. ഡർബി

Derby
Derby ഇൻസ്റ്റ​ഗ്രാം

ഡർബി ഒടിടി റിലീസിനൊരുങ്ങുകയാണ്. സാഗർ സൂര്യ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം മെയ് 15 മുതൽ ആമസോൺ പ്രൈം വിഡിയോ, മനോരമ മാക്‌സ് എന്നിവയിലൂടെ സ്ട്രീമിങ് ആരംഭിക്കും. ‘കടകൻ’ എന്ന സിനിമയ്ക്ക് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്ത ചിത്രമാണ് ഡർബി. സാഗർ സൂര്യയ്‌ക്കൊപ്പം ഓസ്‌ലർ താരം ശിവരാജ്, ഫ്രാങ്കോ ഫ്രാൻസിസ്, പ്രവീൺ എന്നിവരും സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

3. മിസ്റ്റർ എക്സ്

Mr X
Mr Xഇൻസ്റ്റ​ഗ്രാം

ആര്യയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ തമിഴ് ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സ്’ ഒടിടിയിലെത്തി. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. തിയറ്ററുകളിൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാർത്തിക്, ശരത്കുമാർ, അനഘ, അതുല്യ രവി, റെയ്സ വിൽസൺ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

4. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadhaഇൻസ്റ്റ​ഗ്രാം

'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 19ന് സൈന പ്ലേയിലൂടെയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സ്ട്രീം ചെയ്യുന്നത്.

5. ധുരന്ധർ 2

Dhurandhar 2
Dhurandhar 2ഇൻസ്റ്റ​ഗ്രാം

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ 2. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കളക്ഷൻ 3000 കോടി കവിഞ്ഞു. ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. ചിത്രമിപ്പോൾ‌ ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 15 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രമെത്തും.

Summary

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com