ഈ ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ ഇനി വീട്ടിലിരുന്ന് കാണാം; പുത്തൻ ഒടിടി റിലീസുകൾ

ജൂലൈ 10 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited By:

തിയറ്ററിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്നത്. 'പെദ്ദി', 'ബൾട്ടി', 'പരിമള ആൻഡ് കോ' തുടങ്ങി നിരവധി സിനിമകളാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയായി നിങ്ങളിലേക്കെത്തുന്നത്. ഈ ആഴ്ചയിലെ പുത്തൻ റിലീസുകളിലൂടെ.

1. ബൾട്ടി

Balti
Baltiഇൻസ്റ്റ​ഗ്രാം

ഷെയ്ൻ നി​ഗം നായകനായെത്തി തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ബൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്‌തത്. കേരള- തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. ജൂലൈ 10 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

2. ഡോസ്

Dose
Doseഫെയ്സ്ബുക്ക്

സിജു വിത്സൺ നായകനായെത്തിയ മെഡിക്കൽ ത്രില്ലർ ചിത്രം ഡോസ് ഒടിടി റിലീസിനൊരുങ്ങുന്നു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 10 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.

3. പരിമള ആൻ‍ഡ് കോ

Parimala And Co
Parimala And Co ഇൻസ്റ്റ​ഗ്രാം

ജയറാം - ഉർവശി ടീം വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് പരിമള ആൻഡ് കോ. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ക്രൈം കോമഡി ചിത്രം ജൂൺ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് അവതരിപ്പിക്കുന്നത്. സീ 5 ലൂടെ ജൂലൈ 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4. പെദ്ദി

Peddi
Peddiഎക്സ്

തെലുങ്ക് സൂപ്പര്‍ താരം റാം ചരണ്‍ നായകനായെത്തിയ 'പെദ്ദി' ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. പെദ്ദിയിപ്പോൾ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

5. ഐ ആം നോട്ട് അഫ്രയിഡ്

I'm Not Afraid
I'm Not Afraid ഇൻസ്റ്റ​ഗ്രാം

1986-ൽ മെക്സിക്കോയിൽ നടന്ന ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പരമ്പരയാണ് ഐ ആം നോട്ട് അഫ്രയിഡ്. മിസ്റ്ററി ത്രില്ലറായാണ് സീരിസ് പ്രേക്ഷകരിലേക്കെത്തുന്നത്. ലൂയിസ് ആൽബെർട്ടി, ഫാത്തിമ മോളിന, ഹംബർട്ടോ ബുസ്റ്റോ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സീരിസ് നെറ്റ്ഫ്ലിക്സിലൂടെ കാണാനാകും.

Summary

OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com