തിയറ്ററിൽ കാണാൻ പറ്റിയില്ലേ ? ഒടിടിയിലേക്ക് പോരൂ; 'തുടക്കം' മുതൽ 'ഇരുമുടി' വരെ, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പൂരം

അക്കൂട്ടത്തിൽ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന 'തുടക്ക'വുമുണ്ട്.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited By:

ഈ വാരാന്ത്യവും പ്രേക്ഷകരെ ഒടിടി പ്ലാറ്റ്ഫോമുകൾ നിരാശപ്പെടുത്തിയിട്ടില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ വാരവും പ്രേക്ഷകരിലേക്ക് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന 'തുടക്ക'വുമുണ്ട്. ഈ വാരാന്ത്യം ഒടിടിയിലെത്തിയ ചിത്രങ്ങളിതാ.

1. തുടക്കം

Thudakkam
Thudakkamവിഡിയോ സ്ക്രീൻഷോട്ട്

വിസ്മയ മോഹൻലാൽ നായികയായെത്തിയ ജൂഡ് ആന്തണി ജോസഫ് ചിത്രം ‌തുടക്കം ഒടിടിയിൽ. ബോക്സ്ഓഫിസിലും ചിത്രം വലിയ വിജയമായിരുന്നു. അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ എത്തിയിരുന്നു. മനോജ് കെ ജയൻ, സായികുമാർ, ടിജി രവി, ഗണേഷ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാം.

2. ഇരുമുടി

Irumudi
Irumudi ഇൻസ്റ്റ​ഗ്രാം

രവി തേജ നായകനായെത്തിയ ഹിറ്റ് ചിത്രം ഇരുമുടിയും ഒടിടിയിലെത്തിയിരിക്കുകയാണ്. ശിവ നിര്‍വാണയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തില്‍ മലയാളി താരം ബേബി നക്ഷത്രയും നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു. പ്രിയ ഭവാനിയാണ് നായികയായി എത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

3. മോദ രാത്രി

ModhaRathiri
ModhaRathiriഇൻസ്റ്റ​ഗ്രാം

ഋ​ഷി​കാ​ന്ത്, അ​നി​ഷ്മ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ ക​റു​പ്പ​സാ​മിയുടെ സം​വി​ധാ​നത്തിലൊരുങ്ങിയ ‌ത​മി​ഴ് ചിത്രം മോദ രാത്രിയും സ്ട്രീമിങ് ആരംഭിച്ചു. വി​വാ​ഹ​രാ​ത്രി​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങളും കോ​ർ​ത്തി​ണ​ക്കി​ ഒരു രാത്രിയിലെ കഥയാണ് ചിത്രം പറയുന്നത്. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സ് നി​ർമി​ച്ച ​ചി​ത്ര​ത്തി​ൽ ചേ​ത​ൻ, എ ​വെ​ങ്കി​ടേ​ഷ്, ഭ​ഗ​വ​തി പെ​രു​മാ​ൾ, ഷെ​ല്ലി കി​ഷോ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

4. ലസ്റ്റ് സ്റ്റോറീസ് 3

Lust Stories 3
Lust Stories 3ഇൻസ്റ്റ​ഗ്രാം

ലസ്റ്റ് സ്റ്റോറീസ് 3 ഒടിടിയിലെത്തി. കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും വേറിട്ട അവതരണശൈലി കൊണ്ടും ശ്രദ്ധനേടിയ ആന്തോളജിക്ക് ആരാധകര്‍ ഏറെയാണ്. വിക്രമാദിത്യ മോട്‌വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവരാണ് മൂന്നാം ഭാ​ഗത്തിൽ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. രാധിക ആപ്‌തേ, കൊങ്കണ സെൻ ശർമ്മ, അദിതി റാവു ഹൈദരി , രാധികാ മദൻ, സന തമ്പി, വിജയ് വർമ്മ, അഭിഷേക് ബാനർജി, സിദ്ധാർത്ഥ്, അലി ഫസൽ , അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ കാണാൻ കഴിയും.

5. രാം ആൻഡ് ലീല

Ram and Leela
Ram and Leelaഇൻസ്റ്റ​ഗ്രാം

സയൻസ് ഫിക്‌ഷൻ റൊമാന്‍റിക് കോമഡി ചിത്രമാണ് രാം ആന്‍ഡ് ലീല. രാമചന്ദ്രൻ കണ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ റിയോ രാജും വർത്തികയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. റാം ലീലയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് അവളെ കുറിച്ചുള്ള ഒരു അസാധാരണമായ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്.

Summary

OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com