'ഒഡീസി', 'ഹൈക്കു', 'ചിരം'... ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

മലയാളം സിനിമാ റിലീസുകളും കുറവാണ്.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited By:

ഈ വാരാന്ത്യം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. 'ബാച്ച്‌ലർ പാർട്ടി ഡ്യൂ', 'ഓം', 'ആകാശംലോ ഒക്ക താര' തുടങ്ങിയ ചിത്രങ്ങളാണ് ഈ വാരം തിയറ്ററുകളിലെത്തിയത്. ഒടിടിയിൽ ഈ വാരം അത്ര കളറല്ല. മലയാളം സിനിമാ റിലീസുകളും കുറവാണ്. എങ്കിലും ഈ വാരം ഒടിടിയിലെത്തിയ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ചിരം

Chiram
Chiramഇൻസ്റ്റ​ഗ്രാം

അനൂപ് മേനോൻ, ഐശ്വര്യ മിഥുൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ചിരം. സിന്ധു പരടയിലും എൻ സുധീറും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തി. സൺനെക്സ്റ്റിലൂടെ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

2. ഹൈക്കു

Haiku
Haiku ഇൻസ്റ്റ​ഗ്രാം

ഏകൻ, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹൈക്കു. വിഷൻ സിനിമ ഹൗസിന്റെ ബാനറിൽ ഡോ ഡി അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്തിരിക്കുന്നത് യുവരാജ് ചിന്നസാമിയാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

3. ലോ ആൻഡ് ഓർഡർ

Law and Order
Law and Order വിഡിയോ സ്ക്രീൻഷോട്ട്

പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആൻഡ് ഓർഡർ' ഒടിടി റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെത്തിയത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല.

4. സത്യമേവ

Sathyameva
Sathyameva ഇൻസ്റ്റ​ഗ്രാം

റോണി ഡേവിഡ് രാജ് പ്രധാന വേഷത്തിലെത്തിയ കോർട്ട് റൂം ഡ്രാമയാണ് സത്യമേവ. അഭിഭാഷകനായാണ് ചിത്രത്തിൽ റോണി എത്തുന്നത്. സീ5 മലയാളത്തിലൂടെ നവംബർ 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

5. ഒഡീസി

The Odyssey
The Odysseyഇൻസ്റ്റ​ഗ്രാം

ആഗോള ബോക്സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ദ് ഒഡീസി. ഗ്രീക്ക് ഇതിഹാസകൃതിയെ ആധാരമാക്കി നോളന്‍ ഒരുക്കിയ ചിത്രം ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ നെഞ്ചേറ്റി. ആമസോൺ പ്രൈം വിഡിയോ, ആപ്പിള്‍ ടിവി അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Summary

OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER