ഒറ്റിനായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയിൽ, ചിത്രീകരണം ആരംഭിച്ചു; വിഡിയോ

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ചിത്രീകരണം ആരംഭിത്തു. മുംബൈയിലാണ് ഷൂട്ടിങ്ങിന് തുടക്കമായത്. ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസ് ചെയ്യുന്നത്. ഷൂട്ടിങ്ങിനായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും ലൊക്കേഷനിൽ എത്തിയതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങൾ ത്രില്ലർ സിനിമയിൽ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് സിനിമപ്രേമികൾ നോക്കുന്നത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

തമിഴില്‍ രണ്ടകം എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യു. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com