ആഘോഷങ്ങളില്ലാതെ 75ന്റെ നിറവില്‍ പി ശ്രീകുമാര്‍

ആഘോഷങ്ങളില്ലാതെയായിരുന്നു ജന്മദിനാഘോഷം
പി ശ്രീകുമാര്‍
പി ശ്രീകുമാര്‍
Updated on: 
1 min read

കൊച്ചി: നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, പ്രഭാഷകന്‍ നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളികളുടെ മനസില്‍ നിറസാന്നിധ്യമായ പി ശ്രീകുമാറിന് ഇന്ന് 75വയസ്. ആഘോഷങ്ങളില്ലാതെയായിരുന്നു ജന്മദിനാഘോഷം. 

പന്ത്രണ്ടാം വയസില്‍ ടിഎന്‍ ഗോപിനാഥന്‍ നായരുടെ പൂജ എന്ന നാടകത്തില്‍ സ്ത്രീവേഷം ചെയ്താണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ നാടകരചനയും സംവിധാനവും നിര്‍വഹിച്ചു. കണ്ണൂര്‍ ഡീലക്‌സ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശം. ഇതുവരെ 150ലധികം സിനിമയിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അന്ന് മഴയായിരുന്ന എന്ന ഷോര്‍ട്ട്ഫിലിമിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന ഒരുവിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. നാലുതവണ ക്രിട്ടിക്‌സ് അവാര്‍ഡ് നേട്ടവും ശ്രീകുമാറിനെ തേടിയെത്തി.

കൈയും തലയും പുറത്തിടരുത്. അസ്ഥികള്‍ പൂക്കൂന്നു, വിഷ്ണു എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത എകെജി എന്ന ചിത്രത്തില്‍ എകെജിയായി എത്തിയത് തന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് ഈ നടന്‍ കാണുന്നത്. 

അമല്‍ കെ ജ്യോജി സംവിധാനം ചെയ്ത എതിരെ, ഐജി മിനി സംവിധാനം ചെയ്ത ഡിവോഴ്‌സ് എന്നിവയാണ് പുറത്തിറങ്ങാനുള്ള ശ്രീകുമാറിന്റെ ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER