'എന്റെ സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഉണർവ്, ഒരുപാട് സ്നേഹം'; വിഡിയോയുമായി സുരേഷ് ​ഗോപി

ഒരു വിജയമല്ല സമ്മാനിച്ചതെന്നും തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഏറ്റവും വലിയ ഇന്ധനമാണ് ഇതെന്നുമാണ് സുരേഷ് ​ഗോപി പറയുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ച പാപ്പൻ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സൂപ്പർഹിറ്റ് ജോഡികളുടെ പുതിയ ഹിറ്റാണ് ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പ്രേക്ഷകരോട് സ്നേഹം അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. തന്റെ സിനിമയിലൂടെ മലയാള സിനിമ ഇൻഡസ്ട്രിയ്ക്ക് ഉണർവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നാണ് താരം പറഞ്ഞത്. ഒരു വിജയമല്ല സമ്മാനിച്ചതെന്നും തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഏറ്റവും വലിയ ഇന്ധനമാണ് ഇതെന്നുമാണ് സുരേഷ് ​ഗോപി പറയുന്നത്. 

സുരേഷ് ​ഗോപിയുടെ വാക്കുകൾ

വലിയ പ്രതീക്ഷയോടെയാണ് പാപ്പന്റെ സ്ക്രിപ്റ്റ് സ്വീകരിച്ചതും പ്രോജക്ട് സ്വീകരിച്ചതും. അതിന് ശേഷം വളരെ ആവേശത്തോടെയാണ് ലൊക്കേഷനിലെത്തി ചിത്രീകരണ പ്രവർത്തനങ്ങളുമായി ഒരു നടനെന്ന നിലയ്ക്ക് സഹകരിച്ചത്. കാലഘട്ടം മാറി പ്രായം കൂടി, പക്വത പുതിയൊരു മേഖലയിൽ എത്തി, അതിന്റെ ഭാ​ഗമാമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നടനം ഒരു മാധ്യമമായി സ്വീകരിക്കുക ആയിരുന്നില്ല. ആ കഥാപാത്രം ചെയ്യുന്നതിന് മുൻപ് എന്റെ മനസിനെ നടനത്തിന്റെ തീവ്രതയുടെ കാര്യത്തിൽ മനസ്സിൽ പതിഞ്ഞ് പോയ കുറേ ബിംബങ്ങൾ ഉണ്ട്. സ്റ്റീവ് മക്വീൻ, റസൽ ക്രോ, അൽപച്ചീനോ, ടോം ഹാങ്ക്സ് പോലെയുള്ള. അവരുടെ എല്ലാം ഒരു സോൾ, ഇന്റ​ഗ്രിറ്റി ഉണ്ട്. ആ ഇന്റ​ഗ്രിറ്റി ഞാനെന്റെ മനസ്സിൽ ആവാഹിച്ച് എടുത്തിട്ടുണ്ട്. അതൊരുക്കി തന്ന ഹൃദയം വച്ചാണ് പപ്പൻ ചെയ്യാൻ എനിക്ക് സാധിച്ചത്.

അത് നിങ്ങളുടെ ഇഷ്ടത്തിലേക്ക് മാത്രമായി പരിപൂർണമായി നിർവഹിക്കാൻ സാധിച്ചുവെന്ന്, 29 ജൂലൈ 2022 എന്റെ കാതിൽ മുഴങ്ങുന്ന ശബ്ദത്തിൽ ഓതിത്തരികയാണ്. നിങ്ങളുടെ ഇഷ്ടം നേടുവാൻ സാധിച്ചു. ഇഷ്ടം ഉള്ളവർക്ക് പെരുത്ത് ഇഷ്ടമായി എന്ന് അറിയുമ്പോഴുള്ള, ഒരു കലാകാരന്റെ അമിതമായ സന്തോഷം, അതിന്റെ തേൻ നുകർന്ന് കൊണ്ടിരിക്കുകയാണ് ഞാൻ. ഒരുപാട് സന്തോഷം. ഒരുവിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്, എന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഏറ്റവും വലിയ ഇന്ധനമാണ് എല്ലാ അർത്ഥത്തിലും പകർന്ന് നൽകിയത്. ധനമായാലും ഊർജ്ജസ്വലതയായാലും നിങ്ങൾ പകർന്നു തന്നിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായ പ്രകടനത്തിലൂടെ കൂടുതൽ ആളുകളെ തിയറ്ററുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു സൂപ്പർ ഹിറ്റ് കിട്ടുക എന്ന് പറയുമ്പോൾ ഇന്റസ്ട്രി മുഴുവൻ ഉണരും.  മലയാള ചലച്ചിത്ര മേഖലയ്ക്കൊരു ഉണർവ് എന്റെ സിനിമയിലൂടെ, ജോഷിയേട്ടന്റെ ഒരു സിനിമയിലൂടെ നൽകിയതിന്, നന്ദി എന്ന് ഞാൻ പറയില്ല. ശുഷ്കിച്ച് പോകാനുള്ളതല്ല ആ വികാരം. അതിനാൽ രണ്ടു വാക്കിൽ ഒതുക്കുന്നില്ല, ഒരുപാട് സ്നേഹം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com