പക ഒടിടിയിൽ എത്തുന്നു; റിലീസ് ജൂലൈ 7ന്  

വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് പക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ക ഒടിടി റിലീസിന് ഒരുങ്ങുന്നു. അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ  ഒടിടി പ്രീമിയർ സോണി ലിവിലൂടെയാണ്. ജൂലൈ 7ന് ചിത്രം ഒടിടിയിലെത്തും. ചിത്രത്തിന്റെ  ട്രെയ്‍ലർ സോണി ലിവ് പുനരവതരിപ്പിച്ചിട്ടുണ്ട്. വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് ചിത്രം.

ടൊറൻറോ അന്തർദേശീയ ചലച്ചിത്രോത്സവത്തിലേക്ക് (ടിഫ്) ഔദ്യോ​ഗികമായി തെരഞ്ഞെടുത്ത ചിത്രമാണ് പക. നവാഗത സംവിധായകരുടെയും സംവിധായകരുടെ കരിയറിലെ രണ്ടാമത്തെ സിനിമകളും പ്രദർശിപ്പിക്കുന്ന 'ഡിസ്‍കവറി' വിഭാഗത്തിലാണ് ടൊറൻറോയിൽ ചിത്രം പ്രദർശിപ്പിച്ചത്. 

പൂനെ ഫിലിം ഇൻസ്റ്റിറ്റ‍്യൂട്ട് പൂർവ്വ വിദ്യാർഥിയും പ്രമുഖ സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. ബേസിൽ പൗലോസിനൊപ്പം നിതിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com