'രാഘവ് ഛദ്ദ വിവാഹിതനാണോ? എത്ര വയസുണ്ട്?'; ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗൂഗിളില്‍ തിരഞ്ഞു: പ്രണയകഥ പറഞ്ഞ് പരിണിതി

ലണ്ടനില്‍ വച്ച് നടന്ന അവാര്‍ഡ് ചടങ്ങിനിടെയാണ് രാഘവിനെ ആദ്യമായി കാണുന്നത് എന്നാണ് പരിണിതി പറയുന്നത്.
Parineeti Chopra
പരിണിതി ചോപ്രയും രാഘവ് ഛദ്ദയുംഫെയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡിലെ ക്യൂട്ട് താരജോഡികളാണ് പരിണിതി ചോപ്രയും രാഘവ് ഛദ്ദയും. കഴിഞ്ഞ വര്‍ഷം ഉദയ് പൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. രാഷ്ട്രീയ നേതാവായ രാഘവ് ഛദ്ദയും ബോളിവുഡ് സുന്ദരിയും തമ്മിലുള്ള വിവാഹം പലരേയും ഞെട്ടിച്ചിരുന്നു. ഇരുവരും പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ലണ്ടനില്‍ വച്ച് നടന്ന അവാര്‍ഡ് ചടങ്ങിനിടെയാണ് രാഘവിനെ ആദ്യമായി കാണുന്നത് എന്നാണ് പരിണിതി പറയുന്നത്.

'എനിക്ക് രാഘവിനെ അറിയില്ലായിരുന്നു. എന്റെ സഹോദരന്മാര്‍ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു. എന്റെ സഹോദരന്‍ ശിവാങ്ക് അദ്ദേഹത്തെ കാണാന്‍ പറഞ്ഞു. സംഘാടകരോട് എനിക്ക് രാഘവിനെ കാണണം എന്ന് പറഞ്ഞു. എന്റെ പിന്നിലാണ് അദ്ദേഹം ഇരുന്നിരുന്നത്. അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് ഞാന്‍ സംസാരിച്ചു. മുംബൈയില്‍ വച്ച് കാണാം എന്നു പറഞ്ഞപ്പോള്‍ നാളെ ഇവിടെവച്ച് തന്നെ കാണാം എന്നാണ് രാഘവ് പറഞ്ഞത്.'

'അടുത്ത ദിവസം എന്റെ മൂന്ന് മാനേജര്‍മാര്‍ക്കൊപ്പം ഞാന്‍ പോയി. അദ്ദേഹം സംഘാടകര്‍ക്കൊപ്പമാണ് എത്തിയത്. പത്ത് പന്ത്രണ്ട് പേരാണ് ആ ടേബിളിലുണ്ടായിരുന്നത്. അതൊരു ഡേറ്റ് ആയിരുന്നില്ല. ലോകത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിശക്കുന്നു എന്ന് പറഞ്ഞ് രാഘവ് എഴുന്നേറ്റു. പ്ലേറ്റ് മുഴുവന്‍ ഭക്ഷണവുമായി വന്നു. സാധാരണ ആളുകള്‍ ആദ്യമായി കാണുമ്പോള്‍ അരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കാറില്ല. അപ്പോള്‍ തന്നെ എനിക്ക് തോന്നി, ഇദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന്.'

'അദ്ദേഹം ഭക്ഷണവുമായി വന്ന് കഴിക്കാന്‍ തുടങ്ങി. ഞാന്‍ അത് നോക്കി ഇരുന്നു. അപ്പോള്‍ എന്റെ മനസില്‍ തോന്നി. ഞാന്‍ ഇയാളെ വിവാഹം കഴിക്കുമെന്നും. എനിക്ക് അദ്ദേഹത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കാണാന്‍ സുന്ദരനാണ്. എന്റെ പോലെ ഭക്ഷണത്തോട് ഇഷ്ടമുള്ള ആളാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുറിയില്‍ എത്തിയ ഞാന്‍ രാഘവ് ഛദ്ദയെക്കുറിച്ച് ഗൂഹിള്‍ ചെയ്തു. ആരാണ് രാഘവ് ഛദ്ദ? രാഘവ് ഛദ്ദ വിവാഹിതനാണോ? പിന്നീടാണ് ഞാന്‍ പ്രധാന ചോദ്യം ചോദിച്ചത്. രാഘവ് ഛദ്ദയുടെ പ്രായം എത്രയാണ്? എല്ലാത്തിനും കൃത്യമായി ഗൂഗിള്‍ ഉത്തരം നല്‍കി. അതോടെ അദ്ദേഹത്തെ മാത്രമേ വിവാഹം കഴിക്കുകയൊള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചു.'- പരിണിതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Daya Sujith and Manju Pillai
Man rides bike in kerala
Renu Sudhi
Ahaana Krishna, Vasantha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com