ഇത് വിമർശകർക്ക് നേരെയുള്ള സ്മാഷ്; സൈന നെ​ഹ് വാളായി കളം നിറഞ്ഞ് പരിണീതി, സൈന ടീസർ

മാർച്ച് 26ന് സൈന തിയറ്ററുകളിലെത്തും
സൈന ടീസറിൽ നിന്ന്
സൈന ടീസറിൽ നിന്ന്
Updated on
1 min read

ബാഡ്മിന്റൻ താരം സൈന നെ​ഹ് വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സൈന എന്ന സിനിമയുടെ ടീസർ പുറത്ത്. ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി എത്തുന്നത്. കളം നിറഞ്ഞു കളിക്കുന്ന പരിണിതിയാണ് ടീസറിൽ. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. 

സൈനയുടെ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ പരിണീതിയെ നായികയാക്കിയതിനെ വിമർശിച്ച് വലിയ വിമർശനം ഉയർന്നിരുന്നു. അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ എത്താത്ത പരിനീതിക്ക് സൈനയെ മികച്ച രീതിയിൽ അവതരിപ്പിക്കാനാവില്ലെന്നായിരുന്നു വിമർശനം. ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സൈനയുടെ ​ഗേൾ ഓൺ ദി ട്രെയിനിലെ പ്രമകടനവും വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ വിമർശനങ്ങളെ കാറ്റിൽപറത്തിയാണ് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്.

അമോൽ ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. മാർച്ച് 26ന് സൈന തിയറ്ററുകളിലെത്തും.  2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com