'എന്നെന്നേക്കുമായുളള തുടക്കം'; രാജകീയ പ്രൗഡിയില്‍ പരിണീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം; ചിത്രങ്ങള്‍ വൈറല്‍ 

മനോഹരമായി അലങ്കരിച്ച വള്ളങ്ങളിലായിരുന്നു ഇരുവരും ലീലാ പാലസിലെ ചടങ്ങിനായി എത്തിയത്.
പരിണീതി ചോപ്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍
പരിണീതി ചോപ്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍
Updated on
1 min read

ന്യൂഡല്‍ഹി: രാജകീയ പ്രൗഡിയില്‍ ബോളിവുഡ് താരം പരിണീതി ചോപ്ര ആം ആദ്മി നേതാവ് രാഘവ് ഛദ്ദയെ വരണമാല്യം ചാര്‍ത്തി. ഞായറാഴ്ച രാത്രി ഉദയ്പൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

മനോഹരമായി അലങ്കരിച്ച വള്ളങ്ങളിലായിരുന്നു ഇരുവരും ലീലാ പാലസിലെ ചടങ്ങിനായി എത്തിയത്. 'പേള്‍ വൈറ്റ്'  വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. 'ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ തുടങ്ങിയ സൗഹൃദം വിവാഹത്തിലെത്തിയിരിക്കുന്നു. ദീര്‍ഘനാളായി കാത്തിരുന്ന നിമിഷമാണിത്. ഒടുവില്‍ ദമ്പതികളാകാന്‍ ഭാഗ്യമുണ്ടായെന്നും പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പരിണിതി ചോപ്ര സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്് മന്‍, പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഹര്‍ഭജന്‍ സിങ്, മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

മേയില്‍ ഡല്‍ഹിയില്‍ വച്ചാണ് പരിണീതിയുടേയും രാഘവിന്റേയും വിവാഹനിശ്ചയം നടന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഒരുമിച്ചു പഠിച്ചകാലത്തെ സൗഹൃദമാണ് ഇരുവരുടേതും. ദീര്‍ഘനാളത്തെ സൗഹൃദത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com