'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു': വേദനയോടെ മമ്മൂട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 01:01 PM  |  

Last Updated: 24th September 2023 01:01 PM  |   A+A-   |  

mammootty_kg_george

മമ്മൂട്ടി, കെജി ജോർജ്/ഫോട്ടോ: ഫെയ്സ്ബുക്ക്

 

വിഖ്യാത സംവിധായകൻ കെജി ജോർജിന്റെ വേർപാടിൽ വേ​ദന പങ്കുവച്ച് മലയാള സിനിമാ ലോകം. നടൻ മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് പ്രിയ സംവിധായകന് ആദരാഞ്ജലി അർപ്പിച്ചത്.  ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാജ്ഞലികൾ ജോർജ് സാർ- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

കെജി ജോർജിന്റെ നിരവധി സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 1980ൽ പുറത്തിറങ്ങിയ മേളയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് യവനിക, ആദാമിന്റെ വാരിയെല്ല് എന്നീ സിനിമകളിലും വേഷമിട്ടു.  

മഞ്ജു വാര്യരും കെജി ജോർജിന്റെ വേർപാടിൽ വേദന പങ്കുവച്ചു. ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ചു നിന്ന നാളുകളിൽ ജീവിക്കാനായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്.  അത്തരത്തിലുള്ള ഒരാൾ ആയിരുന്നു എനിക്ക് കെ.ജി ജോർജ് സർ. അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളിലൊന്ന്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി- എന്നാണ് മഞ്ജു കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സ്വപ്നാടനങ്ങളുടെ യവനിക', മലയാളത്തിന്റെ ആദ്യ ന്യൂജൻ സിനിമാക്കാരന് വിട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ