'നടിയാകണമെങ്കിൽ റൂമിലേക്ക് വരണം, രക്ഷപ്പെട്ട് ശുചിമുറിയിലേക്ക് ഓടിക്കയറി, വാതിൽ തുറക്കാൻ ശ്രമിച്ച അയാളെ സെക്യൂരിറ്റി വന്ന് പിടിച്ചുമാറ്റി'

തനിക്ക് 19 വയസുള്ളപ്പോൾ വെയ്ൻസ്‌റ്റയിൻ തന്നെ ലൈം​ഗികമായി അതിക്രമിക്കുവാൻ ശ്രമിച്ചുവെന്ന് പാരിസ് ഹിൽട്ടൺ
പാരിസ് ഹിൽട്ടൺ/ഫയല്‍
പാരിസ് ഹിൽട്ടൺ/ഫയല്‍
Updated on
1 min read

ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റയിന്റെ ഭാ​ഗത്ത് നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി പാരിസ് ഹിൽട്ടൺ. തനിക്ക് 19 വയസുള്ളപ്പോൾ കാൻ ചലച്ചിത്രമേളക്കിടെ വെയ്ൻസ്‌റ്റയിൻ തന്നെ ലൈം​ഗികമായി അതിക്രമിക്കുവാൻ ശ്രമിച്ചുവെന്ന് നടി പറഞ്ഞു.  ​

ഗ്ലാമർ യുകെയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ. നടിയാകണമെങ്കിൽ റൂമിൽ വന്ന് സ്‌ക്രിപ്‌റ്റ് വായിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു. പോകാതെ വന്നപ്പോൾ അയാൾ തനിക്ക് നേരെ ആക്രശിച്ചു. രക്ഷപ്പെട്ട് ശുചിമുറിയിലേക്ക് ഓടിയ തന്നെ അയാൾ പിന്തുടർന്നു. ശുചിമുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു.  വളരെ പ്രയാസപ്പെട്ടാണ് ചെറുത്തു നിന്നതെന്നും അവസാനം സെക്യൂരിറ്റി എത്തി അയാളെ പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നും പാരിസ് ഹിൽട്ടൺ പറഞ്ഞു. 

വെയ്ൻസ്‌റ്റയിന്റെ സ്വഭാവത്തെ കുറിച്ച് മറ്റാരെങ്കിൽ നിങ്ങളോട് ഇതിന് മുൻപ് പരാമർശിച്ചിരുന്നോ എന്ന ചോദ്യത്തിന്. ഹോളിവുഡിൽ വളരെ സ്വാധീനമുള്ളയാളാണ് ഹാർവി വെയ്ൻസ്‌റ്റയ്‌ൻ. അയാളുടെ പെരുമാറ്റം എല്ലാവർക്കും അറിയാം. പക്ഷെ കണ്ടില്ലെന്ന് നടിക്കുകയാണ്. പൊതുവിചാരണയെ ഭയന്ന് ഒന്നും തുറന്ന് പറയാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും നടി വ്യക്തമാക്കി. 

ലൈംഗികാതിക്രമക്കേസിൽ 23 വർഷത്തെ തടവുശിക്ഷയ്‌ക്ക് കോടതി വിധിച്ചിരുന്നു. വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തി. 2006 ൽ വെയ്ൻസ്റ്റെയ്ന്റെ അപാർട്മെന്റിൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ൽ പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീയെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.


നടിമാരായ ലൂസിയ ഇവാൻസ്, സൽമ ഹയെക്ക് എന്നവരടക്കം 12ൽ അധികം സ്ത്രീകളാണ് വെയ്ൻസ്റ്റെൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘#മീടൂ’ പ്രസ്ഥാനം കത്തിപ്പടർന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com