രണ്ടാമതൊരു ഹിന്ദി സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണ്? കാരണം പറഞ്ഞ് പാര്‍വതി തിരുവോത്ത്

ഹിന്ദിയില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായാണ് പാര്‍വതി തിരുവോത്തിനെ കണക്കാക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലുമെല്ലാം താരത്തിന്റെ അഭിനയം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇര്‍ഫാന്‍ ഖാന്റെ നായികയായി ഖരീബ് ഖരീബ് സിംഗിളായിരുന്നു താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം. താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ബോളിവുഡില്‍ താരത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ ഹിന്ദിയില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. 

അങ്ങനെയൊരു ചിത്രത്തിനായി കാത്തിരിക്കുന്നു

വ്യത്യസ്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കിയത്. കുറച്ചു പ്രൊജക്റ്റുകള്‍ എനിക്കു വന്നിരുന്നു. അവയെല്ലാം ഒന്നെങ്കില്‍ മറ്റു ഭാഷകളില്‍ ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാണ്. അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. എനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്.- പാര്‍വതി പറഞ്ഞു. 

മമ്മൂട്ടിക്കൊപ്പം പുഴു

മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന പുഴുവാണ് പാര്‍വതിയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ആര്‍ക്കറിയാം, നവരസ എന്നീ സിനിമകളിലാണ് താരത്തെ അവസാനമായി കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER