

ടോക്‌സിക് ടീസര്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കൊടുംപിരി കൊള്ളുമ്പോള്‍ ചര്‍ച്ചയായി ഗീതു മോഹന്‍ദാസ്-പാര്‍വതി തിരുവോത്ത് സൗഹൃദം. ഗീതുവിന്റെ സിനിമയിലെ സ്ത്രീവിരുദ്ധതയേയും ഗീതുവിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പിനേയും എന്തുകൊണ്ട് പാര്‍വതി ചോദ്യം ചെയ്യുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പാര്‍വതിയുടെ പോസ്റ്റുകള്‍ക്ക് താഴെ അധിക്ഷേപ കമന്റുകളുടെ കുത്തൊഴുക്കാണ്.
എന്നാല്‍ ഇതിനിടെ ചിലര്‍ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കുകയാണ്. ഗീതുവും പാര്‍വതിയും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്നതായാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് പാര്‍വതി ഗീതുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെന്നാണ്. പോയ വര്‍ഷമാദ്യം ടോക്‌സിക്കിന്റെ ടീസര്‍ റിലീസ് ചെയ്ത സമയത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗീതുവിനെ പാര്‍വതി അണ്‍ഫോളോ ചെയ്തിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
ടോക്‌സിക്കിന്റെ ആദ്യത്തെ ടീസറും വലിയ വിമര്‍ശനം നേരിട്ടിരുന്നു. ടീസറില്‍ യഷിന്റെ കഥാപാത്രം സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യമൊഴിക്കുന്നതുമായ രംഗങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അന്നാണ് ഗീതുവിനെ പാര്‍വതി അണ്‍ഫോളോ ചെയ്യുന്നത്. അതേസമയം തന്നെ കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ ഒട്ടിച്ചൊരു ചിത്രവും പാര്‍വതി പങ്കുവച്ചിരുന്നു. ഇതും ശീതസമരത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെട്ടത്. അന്നത്തെ വിവാദങ്ങളോട് പരസ്യമായി പാര്‍വതി പ്രതികരിച്ചിരുന്നില്ല. ടോക്‌സിക്കും ഗീതുവു വീണ്ടും വിമര്‍ശിക്കപ്പെടുമ്പോഴും പാര്‍വതി മൗനത്തിന്റെ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതിയും ഗീതുവും റിമ കല്ലിങ്കലുമടക്കമുള്ളവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്ന് കസബയുടെ പേര് പറയാന്‍ പാര്‍വതിയെ പ്രോത്സാഹിപ്പിച്ചത് ഗീതുവമായിരുന്നു. അതേ ഗീതുവിന്റെ സിനിമയില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നത് ഇരട്ടത്താപ്പാണെന്നും അതിനെ എന്തുകൊണ്ടാണ് പാര്‍വതി ചോദ്യം ചെയ്യാതിരിക്കുന്നതെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. പിന്നാലെയാണ് ഗീതുവിനെ പാര്‍വതി ഇപ്പോഴും ഫോളോ ചെയ്യുന്നില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ച് ചിലരെത്തിയത്.
കസബ വിവാദ സമയത്ത് ഗീതു നടത്തിയ 'സേ ഇറ്റ് സേ ഇറ്റ്' പരാമര്‍ശത്തെ മുന്‍നിര്‍ത്തി തന്നെയാണ് സോഷ്യല്‍ മീഡിയ ഇപ്പോഴും വിമര്‍ശിക്കുന്നത്. ഗീതു കാരണം പാര്‍വതിയ്ക്ക് മലയാളത്തില്‍ സിനിമകളില്ലാതായെന്നും എന്നാല്‍ ഗീതു വലിയ സംവിധായകയായി പാന്‍ ഇന്ത്യന്‍ സിനിമയൊരുക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇപ്പോഴും ഇതിനോടൊന്നും പാര്‍വതി പ്രതികരിച്ചിട്ടില്ല. താരത്തിന്റെ നിശബ്ദതയ്ക്ക് പല തരത്തിലുള്ള അര്‍ത്ഥവും നല്‍കുകയാണ് സോഷ്യല്‍ മീഡിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates