

കഴിഞ്ഞ ദിവസമാണ് ഗീതു മോഹൻദാസിന്റെ പുതിയ ചിത്രം ടോക്സിക്കിന്റെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനങ്ങളുമുയർന്നിരുന്നു. കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച വ്യക്തി തന്നെ, തന്റെ സിനിമയിലെ നായകനെ കൊണ്ട് സ്ത്രീവിരുദ്ധത ആഘോഷിക്കുകയാണ് എന്ന തരത്തിലാണ് ഗീതുവിനെതിരെ ഉയരുന്ന വിമര്‍ശനം.
ഇപ്പോഴിതാ നടി പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഗീതുവിനെ സോഷ്യല്‍ മീഡിയയില്‍ പാര്‍വതി അണ്‍ഫോളോ ചെയ്തുവെന്നും ചർച്ചകൾ കൊഴുക്കുന്നുണ്ട്. പാതി മുഖത്തിന്റെ ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് താടിക്ക് കൈയും കൊടുത്തിരിക്കുന്ന ചിത്രമാണിത്.
'ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചാണോ?', 'ഗീതു ചേച്ചിയും പ്ലേറ്റ് മാറ്റിയ സ്ഥിതിക്ക് ഇനി പാറു ഒറ്റക്ക് നിന്നു ഫൈറ്റ് ചെയ്യും', 'കണ്ണ് കൊണ്ട് കാണുന്നത് മാത്രം പറയുക.. അങ്ങനെയാണോ', 'ഗീതു മോഹൻദാസ് വിഷയത്തിലുള്ള മെറ്റഫർ രീതിയിലുള്ള പ്രതികരണം.. വായിൽ ആണ് തൃക്കണ്ണ് ഉള്ളത്.. തുറന്നു കഴിഞ്ഞാൽ ദഹിപ്പിക്കും..'- എന്നൊക്കെയാണ് പാർവതിയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
