വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി തിയറ്ററിൽ മുന്നേറുകയാണ്. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണിത്.
തിരുവോണ ദിവസമായ സെപ്തംബര്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. ലോകത്താകമാനം അഞ്ഞൂറിലധികം തീയറ്ററുകളിലായാണ് എത്തിയത്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോൾ കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം എത്തി. കേരളത്തില്‍ ആദ്യ ആഴ്ചയേക്കാള്‍ കൂടുതല്‍ തിരക്ക് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ ഉണ്ട്.
ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. രണ്ടാമത്തെ ആഴ്ചയിലും കൂടുതൽ ആവേശത്തോടെ പത്തൊൻപതാം നൂറ്റാണ്ട്. പ്രേക്ഷകർ സ്വികരിക്കുന്നു എന്നതിൽ ഏറെ സന്തോഷം.. സിനിമ വിജയിച്ചു എന്നതിനോടൊപ്പം പുതിയൊരു ആക്ഷൻ ഹീറോയെ മലയാളസിനിമയ്കു സമ്മാനിച്ചു എന്നതിലാണ് ഏറെ സന്തോഷം.. ഒപ്പം തന്നെ നിർമ്മാതാവായ ഗോകുലം ഗോപാലേട്ടനെ പോലെ തൻേടവും, കലാഹൃദയവുമുള്ള ഒരു വ്യക്തിത്വത്തിൻെറ വിജയം കൂടിയാണിത് എന്നാണ് അദ്ദേഹം കുറിച്ചത്.
ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സിജു വിൽസൺ ആണ് ചിത്രത്തിലെ നായികനായി എത്തുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates