'പത്തൊൻപതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാതിരുന്നത് രഞ്ജിത്തിന്റെ കുബുദ്ധി'; വിമർശനവുമായി വിനയൻ

സാംസ്കാരിക മന്ത്രി വാസ്തവൻ വിളിച്ചു പറഞ്ഞിട്ടുപോലും അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് രഞ്ജിത് ചിത്രത്തെ തഴഞ്ഞെന്നും വിനയൻ
രഞ്ജിത്, വിനയൻ/ ചിത്രം; ഫെയ്സ്ബുക്ക്
രഞ്ജിത്, വിനയൻ/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ത്തൊൻപതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാതിരുന്നതിനു കാരണം സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന്റെ കുബുദ്ധിയാണെന്ന് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി വാസ്തവൻ വിളിച്ചു പറഞ്ഞിട്ടുപോലും അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് രഞ്ജിത് ചിത്രത്തെ തഴഞ്ഞെന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംവിധായകനും എഐവൈഎഫിൻെറ സംസ്ഥാന പ്രസിഡൻറുമായ എൻ അരുണിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് വിനയൻ വിമർശനം അഴിച്ചുവിട്ടത്. 

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സംവിധായകനും AIYF ൻെറ സംസ്ഥാന പ്രസിഡൻറും ആയ ശ്രീ എൻ.അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി..
    എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രന്ജിത്തിനെ വ്യക്തി പരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്..അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും  "പത്തൊൻപതാം നൂറ്റാണ്ട്" എന്നസിനിമ  
IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്..
  ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്,, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലങ്കിൽ കൂടി  പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ  ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്ത്യേക  പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു..
   പക്ഷേ അക്കാദമിയുടെ ബയലോ എന്ന 
ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാൻ പറഞ്ഞത്.. 
   ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു
എന്നാണ് എൻെറ അറിവ്.. 
  ശ്രീ രൻജിത്തിൻെറ "പലേരിമാണിക്യം" അന്തരിച്ച
 ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരൻെറ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ..
  അതു പോലെ തന്നെ ചരിത്രത്തിൻെറ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപേോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു.,
 പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപുകഴ്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്..
  വിനയനെ തമസ്കരിക്കാനും, സിനിമചെയ്യിക്കാതിരിക്കാനുംഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന  എൻെറ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com