Pearle Maaney and Srinish Aravind
Pearle Maaney and Srinish Aravindഇന്‍സ്റ്റഗ്രാം

'എപ്പോഴും ശ്രീനിയെ പുകഴ്ത്തുന്നു, ഇന്റര്‍വ്യുവിലും ഭര്‍ത്താവിനെ പ്രൊമോട്ട് ചെയ്യുന്നു'; വിമര്‍ശകര്‍ക്ക് പേളിയുടെ മറുപടി

ചിലര്‍ പറയുന്നു, ഞാന്‍ എപ്പോഴും അവനെ പ്രൊമോട്ട് ചെയ്യുകയാണ്, പുകഴ്ത്തുകയാണ്.
Published on

മലയാളികള്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. നടി, അവതാരക, മോട്ടിവേഷന്‍ സ്പീക്കര്‍, യൂട്യൂബര്‍ തുടങ്ങിയ നിലയിലെല്ലാം പ്രശസ്തയാണ് പേളി. ടെലിവിഷനിലൂടെയാണ് ശ്രീനിഷ് താരമാകുന്നത്. പേളിയും ശ്രീനിഷും കണ്ടുമുട്ടുന്നത് ബിഗ് ബോസിലൂടെയാണ്. ഷോയില്‍ വച്ച് തന്നെ ഇരുവരും പ്രണയത്തിലായി. പുറത്ത് വന്നതിന് പിന്നാലെ വിവാഹിതരാവുകയും ചെയ്തു. രണ്ട് മക്കളുണ്ട് ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ഈ താരജോഡിയ്ക്ക്.

Pearle Maaney and Srinish Aravind
മിസ് ആക്കല്ലേ..., 'കളങ്കാവ'ലും 'ഭഭബ'യും ഒടിടിയിലെത്തി; പുത്തൻ റിലീസുകൾ

ബിഗ് ബോസ് കാലം മുതലേ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളിയും ശ്രീനിഷും. ഇന്ന് യൂട്യൂബര്‍ എന്ന നിലയില്‍ പേളി എത്തി നില്‍ക്കുന്ന ഉയരങ്ങള്‍ക്കെല്ലാം പിന്നില്‍ ശക്തമായ പിന്തുണയുമായി ശ്രീനിഷുമുണ്ട്. ഇരുവരുടേയും ഫാമിലി വ്‌ളോഗുകള്‍ക്കും വലിയ ആരാധകപിന്തുണയുണ്ട്.

Pearle Maaney and Srinish Aravind
'സ്റ്റാലിന്‍ ശിവദാസ്' നഷ്ടമായിരുന്നുവെന്ന് നിര്‍മാതാവ്; 'അല്ലെ'ന്ന് ആരാധകന്‍; മറുപടിയുമായി ദിനേശ് പണിക്കര്‍; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

തന്റെ ചാറ്റ് ഷോയിലും മറ്റുമൊക്കെ പേളി ശ്രീനിഷിനെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്. പങ്കാളികള്‍ക്കിടയിലുണ്ടാകേണ്ട പരസ്പര സ്‌നേഹത്തിന്റേയും പിന്തുണയുടേയും ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്ന ദമ്പതിമാരാണ് പേളിയും ശ്രീനിഷും. എന്നാല്‍ ഇന്റര്‍വ്യുവിനിടെ പതിവായി ശ്രീനിഷിന്റെ പേര് പറയുന്നതിന് ചിലര്‍ പേളിയെ വിമര്‍ശിക്കാറുണ്ട്. ഇതിന് മറുപടി നല്‍കുകയാണ് പേളി.

സോഷ്യല്‍ മീഡിയയില്‍ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പേളിയുടെ മറുപടി. താന്‍ എപ്പോഴും ശ്രീനിയെക്കുറിച്ച് സംസാരിക്കുകയും പ്രൊമോട്ട് ചെയ്യുകയാണെന്നും പറയുന്നവര്‍ക്കാണ് പേളി മറുപടി നല്‍കുന്നത്. ശ്രീനി തന്റെ ലോകമാണെന്നാണ് പേളി പറയുന്നത്.

''അവന്‍ എന്റേതാണ്. ഞാന്‍ അവന്റേതാണ്. ചിലര്‍ പറയുന്നു, ഞാന്‍ എപ്പോഴും അവനെ പ്രൊമോട്ട് ചെയ്യുകയാണ്, പുകഴ്ത്തുകയാണ്, എപ്പോഴും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്, എപ്പോഴും ശ്രീനി, ശ്രീനി, ശ്രീനി. എന്റെ അവസാന ശ്വാസം വരെ, പൂര്‍ണ ഹൃദയത്തോടെ ഞാനിത് തുടരും. കാരണം ഞാന്‍ അവനെ പ്രണയിക്കുന്നു. അവനാണ് എന്റെ ലോകം. അതിനാല്‍ പറയുന്നവര്‍ അതിനോട് പൊരുത്തപ്പെടുക.'' പേളി പറയുന്നു.

പിന്നാലെ നിരവധി പേരാണ് പേളിയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. 'നിങ്ങള്‍ എന്നും ഞങ്ങളുടെ പേളിഷ് ആയിരിക്കും, ഇതുപോലുള്ള പ്രണയം അപൂര്‍വ്വമാണ്, അവന്‍ നിന്റേതാണ്. അവന്റെ പേര് പറയരുതെന്ന് നിന്നോട് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല' എന്നിങ്ങനെയാണ് പിന്തുണയുമായെത്തുന്നവര്‍ പറയുന്നത്. അതേസമയം ഇന്റര്‍വ്യുവിനിടെ അനാവശ്യമായി ശ്രീനിയെക്കുറിച്ച് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

Summary

Pearle Maaney gives reply to social media criticism for always talking about husband Srinish Aravind. Says he is her world and will continue to talk about him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com