'ആളുകള്‍ക്ക് എന്നെ ബഹുമാനമില്ല, എനിക്കൊപ്പം ജോലിചെയ്യാന്‍ താല്‍പ്പര്യമില്ല'; ഉര്‍ഫി ജാവേദ്

'എനിക്ക് ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നത്'
ഉര്‍ഫി ജാവേദ്/ഫോട്ടോ: ഫെയ്സ്ബുക്ക്
ഉര്‍ഫി ജാവേദ്/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന്റെ വ്യത്യസ്തമായ ഫാഷന്‍ സെന്‍സ് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പ്രശസ്തി കിട്ടിയിട്ടും തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബിബിസി വേള്‍ഡ് സര്‍വീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

ആളുകള്‍ തന്നെ ബഹുമാനിക്കുന്നില്ലെന്നും തനിക്കൊപ്പം ജോലിചെയ്യാന്‍ തയാറാവുന്നില്ല എന്നുമാണ് ഉര്‍ഫി പറഞ്ഞത്. എന്റെ ഫാഷന്‍ സെന്‍സിനെ ഞാന്‍ ബോള്‍ഡ് എന്നാണ് വിശേഷിപ്പിക്കുക. ശ്രദ്ധനേടുവാനായാണ് ശ്രമിക്കുന്നത്. എനിക്ക് ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നത്. സിനിമ മേഖലയിലേക്ക് വരണമെന്നും നടിയാകണമെന്നുമെല്ലാം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രശസ്തയാവുക എന്നതാണ് എന്റെ ആഗ്രഹം.- ഉര്‍ഫി ജാവേദ് പറഞ്ഞു. 

തന്നേക്കുള്ള മോശം പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നാണ് ഉര്‍ഫി പറയുന്നത്. എന്നാല്‍ അത് അഞ്ച് പത്ത് മിനിറ്റ് മാത്രമേ നീണ്ടു നില്‍ക്കൂ. അവര്‍ വിരൂപരും ഞാന്‍ സുന്ദരിയുനായതിനാലായിരിക്കും ഇങ്ങനെ പറയുന്നത് എന്ന് സ്വയം പറയും. ഡിസൈനര്‍മാരൊന്നും തനിക്ക് വസ്ത്രം നല്‍കാതിരുന്നതിനാലാണ് സ്വയം ഡ്രസ് ഉണ്ടാക്കാന്‍ തുടങ്ങിയത്. അബു സന്ദീപ് അത് മാറ്റിയെന്നും ഉര്‍ഫി പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com