

വൈകല്യമുള്ളയാളുകളെ സമൂഹം നോക്കികാണുന്നത് ഒരു പ്രത്യേക രീതിയിലാണെന്ന് തോന്നിയിട്ടുണ്ടെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. വിളിക്കുന്നവർ അതൊരു ടാഗ് ആക്കി മാറ്റുമെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. അവരെ മാറ്റി നിർത്തേണ്ട് ആവശ്യമെന്താണെന്നും വിജയലക്ഷ്മി ചോദിച്ചു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു പ്രിയ ഗായിക.
"ഒരാളുടെ വൈകല്യം, അവരുടെ പേര് അല്ലെങ്കിൽ ടാഗ് ആക്കി മാറ്റുന്ന ഒരു പ്രവണതയുണ്ട്. അത് ശരിയല്ല. ഉദാഹരണത്തിന്, ആ ഇതാ പൊട്ടൻ അല്ലേ. അല്ലെങ്കിൽ ഇത് ആ ചട്ടുകാലി അല്ലേ. എന്നൊക്കെ ആളുകൾ പറയുമ്പോൾ ഞാൻ ചീത്ത പറയും. അങ്ങനെ പറയരുത്, അവർക്ക് പേരുണ്ടല്ലോ, ആ പേര് പറഞ്ഞാൽ പോരേ എന്ന് ചോദിക്കും.
വൈകല്യത്തെ ഒരു ടാഗ് ആക്കുന്നത് എന്തിനാണ് ?. അതുവച്ച് എന്തിനാണ് അറിയപ്പെടുന്നത്. വിക്കൻ...കുക്കൻ...ഞാൻ ചീത്ത പറയും. ഞാൻ പ്രതികരിക്കും അത്തരം കാര്യങ്ങളിലൊക്കെ. അവരെ മാറ്റി നിർത്തേണ്ട ആവശ്യമെന്താ ?. സമൂഹത്തിൽ അവരും മനുഷ്യർ തന്നെയാണ്. അവർക്കും എല്ലാം അറിഞ്ഞ് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പോൾ എന്നെപ്പോലെ ഉള്ളവർക്കും എല്ലാം അറിഞ്ഞ് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ചിലർ ഒന്നും അറിയിക്കുകയില്ല. നിനക്ക് കാണില്ലല്ലോ, നീ അവിടെ പോയി ഇരുന്നോ എന്ന് പറയും. അങ്ങനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതിനൊക്കെ ഞാൻ എതിരായിരുന്നു, വഴക്കായിരുന്നു. വൈകല്യമുള്ളവർ സമൂഹത്തിന്റെ മുൻപന്തിയിൽ തന്നെ വരണമെന്നാണ് എനിക്ക് പറയാനുള്ളത്. അവർ മാറി നിൽക്കേണ്ടവരല്ലന്നേ". - വൈക്കം വിജയലക്ഷ്മി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates