Along with Mohanlal, Pranav Mohanlal, Fahadh Faasil, Suchitra Mohanlal, Nazriya Nazim and Farhan Faasil
മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, ഫഹദ് ഫാസിൽ, സുചിത്ര മോഹൻലാൽ, നസ്രിയ നസീം, ഫർഹാൻ ഫാസിൽ എന്നിവര്‍ഇന്‍സ്റ്റഗ്രാം

‘ദേ സീനിയർ ആക്ടറും ഫഫയും’: ലാലേട്ടനോടൊപ്പം ഫഹദും നസ്രിയയും പ്രണവും : ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകർ

മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ടീസറിലെ ഫഹദിന്റെ ഒരു റഫറൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
Published on

സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ് മോഹൻലാൽ ചിത്രങ്ങൾ. പ്രണവ് മോഹൻലാൽ, ഫഹദ് ഫാസിൽ, സുചിത്ര മോഹൻലാൽ, നസ്രിയ നസീം, ഫർഹാൻ ഫാസിൽ എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘എ നൈറ്റ് ടു റിമെംബർ’ എന്ന കുറിപ്പോടെ ഫർഹാൻ ഫാസിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്ന മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ടീസറിലെ ഫഹദിന്റെ ഒരു റഫറൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഫർഹാൻ മോഹൻലാലും ഫഹദുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘പ്രമോഷൻ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ്’, ‘ദേ സീനിയർ ആക്ടറും ഫഫയും’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ ഏറെയാണ്.

മോഹൻലാലിനോട് ഒരു ഹിന്ദി ഭാഷക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് 'ഹൃദയപൂർവം' സിനിമയുടെ ടീസറിൽ പറയുന്നത്. മോഹൻലാൽ ആരാണ് ഫാഫ എന്ന് ചോദിക്കുന്നത്, അപ്പോൾ ഫഹദ് ഫാസിൽ എന്ന് മറ്റേയാളുടെ ഉത്തരം. മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അപ്പോൾ ഇല്ല ഒൺലി ഫാഫ എന്ന് മറ്റേയാൾ മറുപടി നൽകുകയായിരുന്നു. ടീസറിലെ ഈ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Along with Mohanlal, Pranav Mohanlal, Fahadh Faasil, Suchitra Mohanlal, Nazriya Nazim and Farhan Faasil
'പുന്നപ്ര- വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം; പേരിനെ ശരിയടയാളമാക്കിയ നേതാവ്'

സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് 'ഹൃദയപൂർവ്വം'. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ഹൃദയപൂർവ്വം തിയേറ്ററിലെത്തുന്നത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.

Summary

Photos of Actor Mohanlal and Actor Fahadh Faasil are going viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com