ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻകാമുകനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മുംബൈ സ്വദേശിയും ​ഗായകനുമായ ഭവ്നിന്ദർ സിങ്ങിനെതിരെയാണ് താരം പരാതി നൽകിയിരിക്കുന്നത്
ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻകാമുകനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ
Updated on: 
1 min read


ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു എന്നാരോപിച്ച് മുൻ കാമുകനെതിരെ നിയമനടപടിക്കൊരുങ്ങി നടി അമല പോൾ. മുംബൈ സ്വദേശിയും ​ഗായകനുമായ ഭവ്നിന്ദർ സിങ്ങിനെതിരെയാണ് താരം പരാതി നൽകിയിരിക്കുന്നത്. വിവാഹിതരായെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വലിയ വാർത്തയായതിന് പിന്നാലെയാണ് നടപടി. 

മാസങ്ങൾക്ക് മുൻപാണ് ഭവ്നിന്ദർ സിങ് അമലയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. പരമ്പരാഗത രാജസ്ഥാനി വിവാഹവേഷത്തിലായിരുന്നു ഇരുവരും. വിവാഹിതരാവുന്ന രീതിയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ താരം വിവാഹിതയായെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾ വന്നു. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഭവ്നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. 

എന്നാൽ ഇത് ഫോട്ടോഷൂട്ടിനായി പകർത്തിയതാണെന്നാണ് താരം പറയുന്നത്. സംഭവത്തിൽ ഇതുവരെ അമല പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് മുൻകാമുകനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഭവീന്ദര്‍ സിംഗിന് എതിരെ അമല പോൾ നൽകിയ  മാനനഷ്ട കേസിന്  മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. കുറച്ചുനാൾ ഭവിനിന്ദറുമായി പ്രണയത്തിലായിരുന്നു താരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj with family
Rajinikanth
SS Rajamouli, Prithviraj
Vanaprastham, Kamal, Dr. Babasaheb Ambedkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com