ലാലേട്ടന്റെ ദീപാവലി സഞ്ജയ് ദത്തിനൊപ്പം, ആശംസകൾ കൈമാറി സൂപ്പർതാരങ്ങൾ; ചിത്രങ്ങൾ വൈറൽ  

കാൻസർ ചികിൽസയ്ക്കുശേഷം മോഹൻലാൽ ആദ്യമായാണ് സഞ്ജയ് ദത്തിനെ സന്ദർശിക്കുന്നത്
ലാലേട്ടന്റെ ദീപാവലി സഞ്ജയ് ദത്തിനൊപ്പം, ആശംസകൾ കൈമാറി സൂപ്പർതാരങ്ങൾ; ചിത്രങ്ങൾ വൈറൽ  
Updated on: 
1 min read

ഐപിഎൽ ഫൈനൽ കാണാൻ ദുബായിയിൽ എത്തിയ നടൻ മോഹൻലാലിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടന്റെ ദീപാവലി ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമാണ് ലാലേട്ടന്റെ ഈ വർഷത്തെ ദീപാവലി. ഇരു താരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കാൻസർ ചികിൽസയ്ക്കുശേഷം മോഹൻലാൽ ആദ്യമായാണ് സഞ്ജയ് ദത്തിനെ സന്ദർശിക്കുന്നത്. ഓഗസ്റ്റ് 11ന് ആണ് സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ചതായി വാർത്ത പുറത്തുവരുന്നത്. കെജിഎഫ് 2 ൻറെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ദത്ത് ചികിൽസയ്ക്കായി ജോലിയിൽനിന്ന് ഇടവേള എടുക്കുന്നതായി അറിയിച്ചു. പിന്നീട് താൻ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാർത്തയും സഞ്ജയ് ആരാധകരുമായി പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com