

തുടരും സിനിമയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി രംഗത്ത്. അജു വർഗീസ് നായകനായെത്തിയ ബ്ലാസ്റ്റേഴ്സ് എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് നന്ദ കുമാർ. തുടരും സിനിമയുടെ മൂല കഥയും കഥാസന്ദർഭവും 2000 ത്തിൽ താനെഴുതിയ രാമൻ എന്ന കഥയുടേതാണെന്നാണ് നന്ദ കുമാറിന്റെ ആരോപണം. തന്റെ കയ്യിൽ അതിന്റെ എല്ലാവിധ ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നും നന്ദ കുമാർ ആരോപിക്കുന്നു.
സിനിമയുടെ കഥാകൃത്ത് അവകാശപ്പെടുന്നത് 12 കൊല്ലം മുൻപ് അയാൾ ഒരു പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ഒരാളെ കണ്ടു എന്നും അങ്ങനെ ആണ് കഥ തുടങ്ങിയതെന്നുമാണ്. അതായത് 2013. എന്നാൽ അതിലും എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ആണ് ഈ കഥ എഴുതി തുടങ്ങുന്നത് എന്നും നന്ദ കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അവർ കൊണ്ട് പോയത് 25 വർഷം ആയി എന്റെ മനസ്സിൽ കിടന്നു നീറി എരിഞ്ഞ ഞാൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും ആണ്.
അത് അങ്ങനെ പെട്ടന്ന് വിട്ടു കൊടുക്കാൻ പറ്റുന്ന ഒന്ന് അല്ല എന്ന് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ നന്ദ കുമാർ കുറിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തുടരും സിനിമയുടെ നിർമാതാവിനും സംവിധായകനും എഴുത്തുകാരൻ കെ ആർ സുനിലിനും മോഹൻലാലിനും വക്കീൽ നോട്ടീസ് അയക്കുമെന്നും നന്ദ കുമാർ കുറിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തുടരും എന്ന സിനിമയുടെ നിർമ്മാതാവിനും അതിന്റെ സംവിധായകനും അതിന്റെ എഴുത്തു കാരൻ ആയ KR സുനിൽ എന്ന വക്തിക്കും അഭിനേതാവ് ആയ മോഹൻലാൽ എന്ന നടനും എന്റെ വക്കീൽ മുഖേനെ ഇന്ന് വക്കീൽ നോട്ടീസ് അയക്കും…
തുടരും എന്ന സിനിമയുടെ മൂല്യ കഥയും കഥാ സന്ദർഭവും ഞാൻ 2000 കാലഘട്ടം മുതൽ എഴുത്ത് തുടങ്ങിയ രാമൻ എന്ന കഥ തന്നെ ആണ് എന്നത് കൃത്യം ആയ ബോധ്യം ആണ്…എന്റെ കയ്യിൽ അതിന്റെ എല്ലാവിധ ഡിജിറ്റൽ തെളിവുകളും ഉണ്ട്…തുടരും സിനിമയുടെ കഥാകൃത്ത് അവകാശ പെടുന്നത് 12 കൊല്ലം മുൻപ് അയാൾ ഒരു പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന ഒരാളെ കണ്ട് എന്നും അങ്ങനെ ആണ് കഥ തുടങ്ങിയത് എന്നും ആണ്…അതായത് 2013..
എന്നാൽ അതിലും എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ആണ് ഈ കഥ എഴുതി തുടങ്ങുന്നത്…ചേർത്തല യിൽ എനിക്ക് നാടക ട്രൂപ്പ് ഉണ്ടായിരുന്നു വൈക്കം മാനിഷാദ 3 കൊല്ലം ഞങ്ങൾ അത് നടത്തി ആ സമയത്ത് നാടകം എഴുതാൻ ആയി ഈ കഥ ഉപയോഗിക്കാം എന്ന് കരുതി എങ്കിലും പിന്നീട് മാറി..2016കാലഘട്ടത്തിൽ എനിക്ക് ഒപ്പം അസിസ്റ്റ് ഡയറക്ടർ ആയി ഉണ്ടായ സ്റ്റെബിൻ എന്ന വൈക്കം സ്വദേശി ആയ പയ്യൻ തുടരും സിനിമയിൽ ഒരു പാട്ട് സീനിൽ ഉണ്ട്..ഞാൻ ഹരിശ്രീ അശോകനെ വെച്ച് ചെയ്യാൻ ആയി അശോകൻ ചേട്ടനോട് കഥ പറഞ്ഞിരുന്നു…അശോകൻ ചേട്ടന്റെ മകൻ അർജുൻ ഈ സിനിമയിൽ ഒരു ആവശ്യം ഇല്ലാത്ത ഒരു കാമിയോ റോളിൽ അഭിനയിച്ചിട്ട് ഉണ്ട്…
അപ്പോ മുതൽ ആണ് എന്റെ സംശയം ഇരട്ടി ആയത്…പടം തുടങ്ങി ഏകദേശം തുടക്കത്തിലെ ലാഗ് സീൻ കഴിഞ്ഞു സിനിമ യഫാർത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതൽ ആണ് എന്റെ കഥയും കഥയുടെ സീനുകളും കടന്നു വരുന്നത്…എന്റെ തിരക്കഥ വായിക്കുന്ന ആർക്ക് വേണലും അത് മനസിലാക്കാൻ സാധിക്കും…ജോൺ എന്ന കഥാപാത്രത്തിന് ഞാൻ കൊടുത്ത കഥാപാത്ര രീതികൾ തന്നെ ആണ് ജോർജ് എന്ന കഥാപാത്രത്തിന് നൽകിയത്..രാമേട്ടൻ എന്ന കഥാപാത്രം ആണ് ഷണ്മുഖൻ ആയി മാറുന്നത്…
ബാക്കി അങ്ങോട്ട് എന്റെ കഥയിലെ സീനുകൾ ആണ്…എന്റെ കയ്യിൽ ഞാൻ എഴുതിയ കഥയുടെയും ഞാൻ ആരൊക്കെ ആയി സംസാരിച്ചു എന്ന കാര്യങ്ങളുടെയും ആർക്ക് ഒക്കെ കഥ അയച്ചു നൽകി എന്നതും ഏതൊക്കെ തീയതി ആണ് നൽകിയത് എന്നതും എല്ലാം എന്റെ കയ്യിൽ തെളിവ് ആയി ഉണ്ട്…മോഷണം നടത്തിയ ആൾക്കും മോഷ്ടിക്കാൻ പ്രേരിപ്പിച്ച ആളുകൾക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്ന വിശ്വസിക്കുന്നു…
പല തവണ നിത്മതാവ് ആയ രഞ്ജിത്തു സാറിനെ ഫോണിൽ വിളിച്ചു എങ്കിലും എടുത്തു ഇല്ല..എന്റെ രാമൻ എന്ന സ്ക്രിപ്റ്റ് fb വഴി പോസ്റ്റ് ആയി ഇട്ടാൽ തുടരും എന്ന സിനിമക്ക് അത് മോശം ആകും എന്നതിനാലും തുടരും എന്ന സിനിമയുടെ കഥ ലീക്ക് ആകും എന്നതിനാലും ആണ്…എനിക്ക് അറിയേണ്ടത് ഇങ്ങനെ ഒരു ചതി ആരാണ് എനിക്ക് നൽകിയത് എന്നും പണം ഇല്ലാത്തവൻ ആയത് കൊണ്ട് എന്റെ കഴിവ് കട്ട് എടുത്തു ആർക്കും നല്ല സിനിമ ഉണ്ടാക്കാ എന്ന അവസ്ഥ ഇനിയും ആർക്കും വരാതെ ഇരിക്കാൻ ഞാൻ നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചു…
ആര് ആരെയാണ് തെറ്റ് ധരിപ്പിച്ച് കഴിവ് കട്ടെടുത്ത് പേരും പ്രശസ്തിയും ഉണ്ടാക്കുന്നത് എന്നും അറിയണം…ബാല എന്ന നടന് ഞാൻ കൊടുത്ത ഹരിശ്രീ അശോകൻ എന്ന ആൾക്ക് കൊടുത്ത അതേ കഥ തന്നെ ആണ് തുടരും എന്ന സിനിമ ആയിരിക്കുന്നത്..സംഭാഷണങ്ങൾ മാറി യാലും കഥ സന്ദർഭവും വർത്തമാന അർത്ഥങ്ങളും മാറ്റം ഇല്ല…എല്ലാം രാമനിൽ ഉള്ളത് ആണ്…സത്യം തെളിയട്ടെ…
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates