'എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുത്', ക്ലബ് ഹൗസില്‍ അക്കൗണ്ടില്ല: ദുല്‍ഖര്‍ 

ക്ലബ് ഹൗസ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
ദുൽഖർ സൽമാൻ/ ഫയൽ ചിത്രം
ദുൽഖർ സൽമാൻ/ ഫയൽ ചിത്രം
Updated on
1 min read

ക്ലബ്ഹൗസ് ആപ്പ് എന്ന ഓഡിയോ ആപ്പ് അതിവേഗത്തിലാണ് തരംഗമാകുന്നത്. നേരത്തെ തന്നെ ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് മെയ് 21ന് എത്തിയതോടെയാണ് ഈ 'ശബ്ദ' ആപ്പ് പെട്ടെന്ന് രംഗം കീഴടക്കിയത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്റെ പ്രത്യേകതകളും മറ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. 

ഇതോടൊപ്പം ക്ലബ് ഹൗസ് ആപ്പുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകളും വര്‍ദ്ധിച്ചിട്ടുണ്ട്. ക്ലബ് ഹൗസ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പേരില്‍ ക്ലബ്ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ തന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ഇത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും ദുല്‍ഖര്‍ മുന്നറിയിപ്പ് നല്‍കി.

ക്ലബ് ഹൗസില്‍ തനിക്ക് അക്കൗണ്ടില്ല. എന്നാല്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്മാറണം - ദുല്‍ഖര്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com