എന്തൊക്കെയാ ഈ കൊച്ചു തമിഴ്നാട്ടിൽ നടക്കുന്നത്! കാർത്തിയെയും ശിവകാർത്തികേയനെയും സൈഡാക്കി പൊങ്കൽ കപ്പ് തൂക്കി ജീവ

മൂന്ന് ചിത്രങ്ങളാണ് പൊങ്കൽ റിലീസായി ഈ വർഷം പ്രേക്ഷകരിലേക്ക് എത്തിയ തമിഴ് ചിത്രങ്ങൾ.
Parasakthi, TTT, Vaa Vaathiyaar
Parasakthi, TTT, Vaa Vaathiyaarഇൻസ്റ്റ​ഗ്രാം
Updated on
2 min read

സൂപ്പർ താരങ്ങളുടെ ഒരൊറ്റ ചിത്രം പോലും ഇല്ലാതെയാണ് ഈ വർഷം തമിഴകം പൊങ്കൽ ആഘോഷിച്ചത്. വിജയ്‌ ചിത്രം 'ജന നായകൻ' പൊങ്കൽ റിലീസായി എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആരാധകർക്കും ഇത് കടുത്ത നിരാശയായി മാറി. പരാശക്തി, വാ വാത്തിയാർ, തലൈവർ തമ്പി തലൈമയിൽ എന്നീ മൂന്ന് ചിത്രങ്ങളാണ് പൊങ്കൽ റിലീസായി ഈ വർഷം പ്രേക്ഷകരിലേക്ക് എത്തിയ തമിഴ് ചിത്രങ്ങൾ. ഈ പൊങ്കലിന് തമിഴ് ബോക്സ് ഓഫീസിൽ കളക്ഷനിൽ ഏത് സിനിമയാണ് മുന്നിലെന്ന് നോക്കാം.

Parasakthi
Parasakthiഇൻസ്റ്റ​ഗ്രാം

പരാശക്തി

ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. വിജയ് ചിത്രം ജന നായകനൊപ്പം ക്ലാഷിനെത്തുന്നു എന്ന രീതിയിലാണ് ആദ്യം ചിത്രം ഹൈപ്പ് കൂടിയത്. ശിവ കാർത്തികേയനൊപ്പം അഥർവ, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഓപ്പണിങ് ‍ഡേയിൽ 12.5 കോടിയാണ് പരാശക്തി തിയറ്ററുകളിൽ കളക്ട ചെയ്തത്. 41 കോടിയാണ് ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

Vaa Vaathiyaar
Vaa Vaathiyaarഇൻസ്റ്റ​ഗ്രാം

വാ വാത്തിയാർ

കാർത്തി നായകനായെത്തിയ ആക്ഷൻ കോമഡി ചിത്രമാണ് വാ വാത്തിയാർ. നളൻ കുമാരസാമി ആണ് ചിത്രം സംവിധാനം ചെയ്തത്. സ്റ്റുഡിയോ ​ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദ്യ ദിനം ഒരു കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. കൃതി ഷെട്ടി, രാജ് കിരൺ, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 5.2 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.

Parasakthi, TTT, Vaa Vaathiyaar
'റീ റിലീസ് ആഘോഷമാക്കുന്ന ഏട്ടൻ ഫാൻസിന് ഏട്ടന്റെ ഈ പടം വേണ്ടേ'; കാണാൻ ആളില്ലാതെ 'റൺ ബേബി റൺ'
TTT
TTTഇൻസ്റ്റ​ഗ്രാം

തലൈവർ തമ്പി തലൈമയിൽ (ടിടിടി)

ജീവ നായകനായെത്തിയ ടിടിടി ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. 1.40 കോടിയാണ് ഓപ്പണിങ് ‍ഡേയിൽ ചിത്രം നേടിയത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.15 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ നേടിയത്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷനിൽ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ. മലയാള സിനിമയായ ഫാലിമിയുടെ സംവിധായകൻ നിതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജീവയുടെ കരിയറിലെ വലിയ തിരിച്ചുവരവ് കൂടിയായി മാറിയിരിക്കുകയാണ് ടിടിടി.

Summary

Cinema News: Pongal 2026 highest grossing Tamil Movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com