രണ്ടാം ദിനത്തിൽ 100 കോടിയിൽ; കുതിച്ച് പൊന്നി‌യിൻ സെൽവൻ 2

രണ്ട് ദിവസം കൊണ്ടാണ് സ്വപ്ന നമ്പറിലേക്ക് ചിത്രം എത്തിയത്
പൊന്നിയിൻ സെൽവൻ പോസ്റ്റർ
പൊന്നിയിൻ സെൽവൻ പോസ്റ്റർ
Updated on: 
1 min read

മണിരത്നത്തിന്റെ സ്വപ്നചിത്രം പൊന്നിയിൻ സെൽവൻ 2 കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. രണ്ട് ദിവസം കൊണ്ടാണ് സ്വപ്ന നമ്പറിലേക്ക് ചിത്രം എത്തിയത്. 

പിഎസ് 2 വിന്റെ ആ​ഗോള കളക്ഷൻ നൂറുകോടിയായെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. ഹൃദയങ്ങളും ബോക്സോഫീസും കീഴടക്കുന്നുവെന്ന കുറിപ്പിലായിരുന്നു പ്രഖ്യാപനം. 115 കോടിയോളമാണ് ചിത്രത്തിന്റെ രണ്ടുദിവസത്തെ കളക്ഷനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

32 കോടിയാണ് ആദ്യ ദിവസം ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. രണ്ടാം ദിവസം 24 കോടിയും. തമിഴ് നാട്ടില്‍ നിന്ന് മാത്രം 34.25 കോടി രൂപയാണ് ചിത്രം നേടിയത്. കര്‍ണാടകയില്‍ നിന്ന് 7.80 കോടിയും ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് 5.85 കോടിയും നേടി. കേരളത്തില്‍ നിന്ന് 5.10 കോടിയാണ് നേടിയത്. 

തമിഴ്നാടിന് പുറമേ കേരളത്തിലും മികച്ച അഭിപ്രായവും കളക്ഷനുമാണ് പി.എസ്.2 സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വൻതാരനിര ഒന്നിച്ച പൊന്നിയിൻ സെൽവൻ 2 ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തമിഴ്, മലയാളം, തെലുഗ്‌, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 30 നാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗം റിലീസാകുന്നത്. 490 കോടി രൂപയാണ് ചിത്രം നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER